Ananthapuri Online News

Anantham Athivegam Ananthapuri Varthakal

സൈബർ ഇടങ്ങളിലെ ചതിക്കുഴികൾ കുട്ടികൾക്ക് ബോധ്യപ്പെടുത്തി

1997 എസ്എസ്എൽസി ബാച്ച് പൂർവ്വ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ “സൈബർ ഇടങ്ങളിലെ ചതിക്കുഴികൾ ” കുട്ടികൾക്ക് ബോധ്യപ്പെടുത്തി കൊടുക്കുവാൻ സൈബർ സെക്യൂരിറ്റി എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. വട്ടിയൂർക്കാവ് എംഎൽഎ അഡ്വക്കേറ്റ് വി കെ പ്രശാന്ത് ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ഫാദർ നെൽസൺ വലിയവീട്ടിൽ അധ്യക്ഷൻ ആയിരുന്നു. പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ മുൻ വൈസ് പ്രിൻസിപ്പൽ ശ്രീ ബിജോ ഗീവർഗീസ്, സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ എൻ. കെ സുനിൽകുമാർ എന്നിവർ ആശംസകള്‍ നേർന്നു. സ്കൂൾ വൈസ് പ്രിൻസിപ്പൽ ശ്രീമതി റാണി എം അലക്സസ് സ്വാഗതവും, 1997 ബാച്ചിൻ്റെ സെക്രട്ടറി ശ്രീ ആഗേഷ് നന്ദി രേഖപ്പെടുത്തി. 1997 ബാച്ചിൻ്റെ പ്രസിഡൻ്റ് ശ്രീ അഭിജിത്ത് അവതാരകൻ ആയിരുന്നുമുൻ ഡിജിപി ശ്രീ.ഋഷിരാജ് സിംഗ് ക്ലാസ് നയിച്ചു.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!