Ananthapuri Online News

Anantham Athivegam Ananthapuri Varthakal

‘പ്രണയാക്ഷരങ്ങളുടെ നിലാമഴ’ കവിതാ സമാഹാരം പ്രകാശനം ചെയ്തു

കളത്തറ ഫൗണ്ടേഷൻ കേരളയുടെ ഭാരതീയം അവാർഡ് സമർപ്പണവും ഗിരീഷ് കളത്തറ രചിച്ച ‘പ്രണയാക്ഷരങ്ങളുടെ നിലാമഴ’ കവിതാ സമാഹാരത്തിന്റെ പ്രകാശനവും നടന്നു.

തിരുവനന്തപുരത്ത് ജോയിന്റ് കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ ഭാരതീയം പുരസ്കാരം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി പ്രഭാവർമ്മയ്ക്ക് സമ്മാനിച്ചു. സമഗ്ര സംഭാവനാപുരസ്കാരം മാറനല്ലൂർ സുധി, പ്രതിഭാപുരസ്കാരം അനിൽ കരുംകുളം, കവിതാ പുരസ്‌കാരം പ്രൊഫ. റ്റി. ഗിരിജ, നോവൽ പുരസ്‌കാരം ഡോ. അശോക് ഡിക്രൂസ്, ജനപ്രിയ നോവൽ പുരസ്‌കാരം സന്ധ്യാ ജയേഷ് പുളിമാത്ത്, കഥാ പുരസ്‌കാരം സ്മിതാ ദാസ്, ദിനപ്രഭാ പുരസ്‌കാരം ഡോ. സതീദേവി എന്നിവർ ഏറ്റുവാങ്ങി.

അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി ഡോ. എഴുമറ്റൂർ രാജരാജവർമ്മയ്ക്ക് നൽകി പുസ്തകപ്രകാശനം ചെയ്തു. 101 പ്രമുഖവ്യക്തിത്വങ്ങൾ പ്രകാശനത്തിന്റെ ഭാഗമായി. കാര്യവട്ടം ശ്രീകണ്ഠൻ നായർ അദ്ധ്യക്ഷനായ ചടങ്ങിൽ ഡോ.എം. ആർ തമ്പാൻ മുഖ്യ പ്രഭാഷണവും ഷാമില ഷൂജ പുസ്തക അവതരണവും നടത്തി. ഡോ. വി.ടി ലക്ഷ്മി വിജയൻ സ്വാഗതവും ഗിരീഷ് കളത്തറ നന്ദിയും പറഞ്ഞു. ഡോ. ബിജു ബാലകൃഷ്ണൻ, ജി വിജയകുമാർ, മഹേഷ് മാണിക്കം, സതീഷ് ചന്ദ്രൻ പെരുമ്പഴുതൂർ , രതീഷ് ചന്ദ്രൻ മാരായമുട്ടം , അനിതാ ശരത് എന്നിവർ സംസാരിച്ചു.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!