Ananthapuri Online News

Anantham Athivegam Ananthapuri Varthakal

‘ചിലങ്ക 2026’ നൃത്തോത്സവത്തിന് തിരിതെളിഞ്ഞു

തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ ‘ചിലങ്ക 2026‘ ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ബഹു. ഡോ. ആര്‍ ബിന്ദുവാണ് ഉദ്ഘാടനം കര്‍മ്മം നിര്‍വഹിച്ചത്.

വൈലോപ്പിള്ളി സംസ്കൃതി ഭവന്‍ മെമ്പര്‍ സെക്രട്ടറി ശ്രീ പി എസ് മനേക്ഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ വൈലോപ്പിള്ളി സംസ്കൃതി ഭവന്‍ വൈസ് ചെയര്‍മാന്‍ ശ്രീ ജി എസ് പ്രദീപ്‌ ആമുഖ പരാമർശങ്ങൾ നടത്തി. വട്ടിയൂര്‍ക്കാവ് എംഎല്‍എ ശ്രീ വി കെ പ്രശാന്ത് അധ്യക്ഷനായി.

ചടങ്ങിന് നന്തന്‍കോട് വാര്‍ഡ്‌ കൗണ്‍സിലര്‍ ശ്രീ കെ ആര്‍ ക്ലീറ്റസ്, പദ്മശ്രീ കലാമണ്ഡലം വിമല മേനോന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് 1 വരെയാണ് നൃത്തപരിപാടികള്‍ അരങ്ങേറുക. എല്ലാ ദിവസവും വൈകുന്നേരം 6 മണിക്ക് വൈലോപ്പിള്ളി സംസ്കൃതി ഭവന്‍ കൂത്തമ്പലത്തില്‍ പ്രഗത്ഭ കലാകാരികള്‍ മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുടി, കേരളനടനം, കഥക്, സാത്രി തുടങ്ങീ വിവിധങ്ങളായ നൃത്തരൂപങ്ങള്‍ അവതരിപ്പിക്കും.

പ്രവേശനം സൗജന്യം

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!