ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്റ്റ് 318 Cയും അസോസിയേഷൻ ഓഫ് കൺസൾട്ടന്റ് കൗൺസിലിംഗ് സൈക്കോളജിസ്റ്റ്‌സ് (ACCP)യും സംയുക്തമായി സ്കൂൾ കുട്ടികളുടെ രക്ഷിതാക്കൾക്കായി നടപ്പിലാക്കുന്ന ‘മൈൻഡ്‌ഫുൾ പാരന്റിംഗ്’ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ നോർത്ത് പറവൂർ സെന്റ് അലോഷ്യസ് ഹൈസ്കൂളിൽ നിർവഹിച്ചു.

ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ലയൺ വി.എസ്. ജയേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ LCI സ്പെഷ്യൽ ഇനിഷ്യേറ്റീവ് പ്രോജക്ട് ചീഫ് കോർഡിനേറ്റർ ലയൺ രാജ് മോഹൻ ആർ. സ്വാഗതം ആശംസിച്ചു. ACCP പ്രസിഡന്റ് ഡോ. വാണിദേവി പി.ടി. പദ്ധതിയെ പരിചയപ്പെടുത്തി.
കുട്ടികൾക്ക് മാതാപിതാക്കൾ ഏറ്റവും പ്രധാനമായി നൽകേണ്ടത് സമാധാനപരമായ കുടുംബാന്തരീക്ഷമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുകയും സംസാരിക്കുകയും ചെയ്യുന്ന രീതികൾ പല കുടുംബങ്ങളിലും ഇന്ന് കുറഞ്ഞുവരികയാണ്. ഇതിന്റെ ഭാഗമായി കുട്ടികൾ വിവിധ മാനസിക പ്രയാസങ്ങൾ നേരിടുന്നുണ്ടെങ്കിലും പലപ്പോഴും മാതാപിതാക്കൾക്ക് അത് തിരിച്ചറിയാൻ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്നത്തെ കുട്ടികൾ ഏറെ മിടുക്കരാണെന്നും അവരോടൊപ്പം ചേർന്ന് അവരുടെ മനസ്സ് മനസ്സിലാക്കി മുന്നോട്ടുപോകാൻ മാതാപിതാക്കൾക്കും കഴിയണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. തിരക്കുകൾക്കിടയിലും മകളുമായി സംസാരിക്കാൻ താൻ സമയം കണ്ടെത്താറുണ്ടെന്നും കുടുംബത്തിലെ വിശേഷങ്ങൾ പരസ്പരം പങ്കുവയ്ക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യോഗ്യതയുള്ള സൈക്കോളജിസ്റ്റുകൾ ശാസ്ത്രീയമായി നൽകുന്ന മൈൻഡ്‌ഫുൾ പാരന്റിംഗ് പരിശീലനം ഇന്നത്തെ സമൂഹത്തിൽ ഏറെ ആവശ്യമായ ഒന്നാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
പദ്ധതിയുടെ ഭാഗമായി ACCP പുറത്തിറക്കുന്ന ‘മൈൻഡ്‌ഫുൾ പാരന്റിംഗ് ഗൈഡ് ബുക്ക്’ പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചു.
ചടങ്ങിൽ ലയൺസ് മൾട്ടിപ്പിൾ ഏരിയ ലീഡർ ലയൺ വി. അമർനാഥ് മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ മാനേജർ റവ. ഫാ. സെബാസ്റ്റ്യൻ വടക്കുംപാടൻ, ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എഡ്യൂക്കേഷൻ സുബിൻ പോൾ, ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവർണർ ലയൺ കെ.പി. പീറ്റർ, സെക്കൻഡ് വൈസ് ഡിസ്ട്രിക്ട് ഗവർണർ ലയൺ ജോസ് മംഗലി, ലയൺ അനിൽകുമാർ പി., ലയൺ സന്തോഷ് ജോൺ കാച്ചപ്പിള്ളി, General secretary ACCP (ജനറല്‍ സെക്രട്ടറി, ACCP) എന്നിവർ ആശംസകൾ നേർന്നു.
ഡിസ്ട്രിക്ട് കാബിനറ്റ് സെക്രട്ടറി ലയൺ സിബി ഫ്രാൻസിസ് നന്ദി രേഖപ്പെടുത്തി. തുടർന്ന് സെന്റ് അലോഷ്യസ് സ്കൂളിലെ രക്ഷിതാക്കൾക്കായി മൈൻഡ്‌ഫുൾ പാരന്റിംഗ് പരിശീലനം ഡോ. വാണിദേവി പി.ടി. യുടെ നേതൃത്വത്തിൽ നടന്നു.

