Ananthapuri Online News

Anantham Athivegam Ananthapuri Varthakal

ശബരിമല വികസന അതോറിറ്റി : ദേവസ്വം ബോർഡിനെ തകർക്കും

ശബരിമല വികസന അതോറിറ്റി : ദേവസ്വം ബോർഡിനെ തകർക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് യൂണിയൻ

സ്വയംഭരണ സ്ഥാപനമായ ദേവസ്വം ബോർഡിന്റെ അധികാരത്തെ ഇല്ലാതാക്കുവാനും ശബരിമലയുടെ നിയന്ത്രണം സർക്കാർ കൈകളിൽ ആക്കുവാനുമുള്ള ശ്രമമാണ് ശബരിമല വികസന അതോർറ്റി കൊണ്ട് സർക്കാർ ഉദ്ദേശിക്കുന്നത്. ദേവസ്വം ബോർഡിൽ ജോലി ചെയ്യുന്ന 6000 ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും പട്ടിണിയാക്കുന്നതാണ് ഈ നീക്കം. ശബരിമല വികസനത്തിനുള്ള അധികാരം ബോർഡിൽ നിന്നും കവർന്നെടുത്തു ദൈനംദിന കാര്യങ്ങളിൽ പോലും സർക്കാർ അജണ്ട നടപ്പിലാക്കുകയാണ്. ഈ ഗൂഢനീക്കം ഉപേക്ഷിക്കാൻ സർക്കാർ തയ്യാറാകണം.. ഇല്ലെങ്കിൽ ശക്തമായ സമരം പരിപാടികൾ സംഘടിപ്പിക്കുമെന്നും യൂണിയൻ സംസ്ഥാന കമ്മറ്റി പ്രസിഡണ്ട്‌ ആർ പ്രശാന്തൻ പിള്ളയും ജനറൽ സെക്രട്ടറി പി. പ്രേംജിത് ശർമ്മയും അറിയിച്ചു.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!