Category: SPORTS
-

കൂച്ച് ബെഹാര്‍ ട്രോഫി: കേരളത്തെ അഹമ്മദ് ഇമ്രാന്‍ നയിക്കും
തിരുവനന്തപുരം; കൂച്ച് ബിഹാര്‍ അണ്ടര്‍ -19 ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. അഹമ്മദ് ഇമ്രാനാണ് ടീം ക്യാപ്റ്റന്‍. പ്രഥമ കേരള ക്രിക്കറ്റ് ലീഗിലെ എമേര്‍ജിംഗ് പ്ലെയര്‍ ആയി തെരഞ്ഞെടുത്ത താരമായിരുന്നു അഹമദ് ഇമ്രാന്‍. എലൈറ്റ് ഗ്രൂപ്പ് ഇ-യില്‍ ഉള്‍പ്പെട്ടിരിക്കുന്ന കേരളത്തിന്റെ എതിരാളികള്‍ മഹാരാഷ്ട്ര, ബെഹാര്‍, ജാര്‍ഖണ്ഡ്, രാജസ്ഥാന്‍, ആസാം എന്നിവരാണ്. ബുധനാഴ്ച്ചയാണ് കേരളത്തിന്റെ ആദ്യ മത്സരം. മഹാരാഷ്ട്രയിലെ സോളാപൂരില്‍ നടക്കുന്ന മത്സരത്തില്‍ കേരളം മഹാരാഷ്ട്രയെ നേരിടും. 13 ന് തിരുവനന്തപുരത്ത് മംഗലപുരം ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍…
-

ഖേലോ ഇന്ത്യയുടെ അക്രെഡിറ്റേഷൻ നേടിയ ദക്ഷിണേന്ത്യയിലെ ആദ്യ ബാഡ്മിന്റൺ അക്കാദമി : ടോസ്സ് അക്കാദമി
തയ്യാറാക്കിയത്: പ്രവീണ്‍ സി കെ വിദ്യാഭ്യാസ മേഖലയിലും, ആരോഗ്യമേഖലയിലും പതിറ്റാണ്ടുകളായി നിലയുറപ്പിച്ച് തങ്ങളുടെതായ വ്യക്തിമുദ്ര പതിപ്പിച്ച മനാറുൽ ഹുദാ ട്രസ്റ്റ് കേരളത്തിന് മാത്രമല്ല ദേശിയ കായിക രംഗത്തിന് നൽകിയ സമ്മാനമാണ് ടോസ്സ് അക്കാദമി. കേരളത്തിൽ നിന്നും മികച്ച ബാഡ്മിന്റൺ താരങ്ങളെ വാർത്തെടുക്കുകയെന്ന ഉദ്ദേശ്യലക്ഷ്യത്തോടെ 2016 ൽ ആണ് ടോസ്സ് അക്കാദമി തിരുവനന്തപുരം കല്ലാട്ടുമുക്കിലെ നാഷണൽ നഗറിൽ പ്രവർത്തനം ആരംഭിച്ചത്. 2024 യിൽ ഖേലോ ഇന്ത്യയുടെ അക്രെഡിറ്റേഷൻ ഉള്ള ദക്ഷിണേന്ത്യയിലെ ആദ്യത്തെ ബാഡ്മിന്റൺ അക്കാദമി ആയി ടോസ്സ് അക്കാദമി…
-

ദി ഓക്സ്ഫഡ് ട്രോഫി ഫുട്ബോൾ ടൂർണ്ണമെൻറ്: കൊല്ലം ടി കെ എം സെൻ്റെനറി പബ്ലിക് സ്കൂൾ ജേതാക്കളായി
തിരുവനന്തപുരം : മനാറുൽ ഹുദാ ട്രസ്റ്റിന്റെ കീഴിൽ കൊല്ലം ജില്ലയിൽ പ്രവർത്തിക്കുന്ന ഓക്സ്ഫഡ് സ്കൂളിൽ സംഘടിപ്പിച്ച ദി ഓക്സ്ഫഡ് ട്രോഫി ഫുട്ബോൾ ടൂർണ്ണമെൻറ് സമാപിച്ചു. സ്കൂളിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചത്. മത്സരത്തിൽ കൊല്ലം ടി കെ എം സെൻ്റെനറി പബ്ലിക് സ്കൂൾ ജേതാക്കളായി. ആതിഥേരായ കൊല്ലം ഓക്സ്ഫഡ് സ്കൂൾ രണ്ടാം സ്ഥാനം നേടി. 25 മുതൽ 28 വരെ നടന്ന ടൂർണമെൻ്റിൽ ജില്ലയിലെ 32 സ്കൂളുകൾ പങ്കെടുത്തു. ഓക്സ്ഫോർഡ് സ്കൂൾ വിദ്യാർത്ഥിയായ…
-

കേരള ക്രിക്കറ്റ് ടീം പരിശീലകന്‍ മസര്‍ മൊയ്ദുവിന് ഇന്ത്യ എ ടീം ഫീല്‍ഡിങ് കോച്ചായി നിയമനം
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ടീം പരിശീലകന്‍ ഒ.വി മസര്‍ മൊയ്ദുവിന് ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യ എ ടീമിന്റെ ഫീല്‍ഡിങ് കോച്ചായി നിയമനം. കണ്ണൂര്‍ തലശേരി സ്വദേശിയായ മസര്‍ മൊയ്ദു ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ഭാഗമാകുന്ന കേരളത്തില്‍ നിന്നുള്ള രണ്ടാമത്തെയും കണ്ണൂരില്‍ നിന്നുള്ള ആദ്യ കോച്ചുമാണ്. ബിജു ജോര്‍ജ്ജാണ് നേരത്തെ ദേശിയ ടീമിന്‍റെ ഭാഗമായ മലയാളി പരിശീലകന്‍. 2012 മുതല്‍ കെസിഎയുടെ കീഴില്‍ സേവനം ആരംഭിച്ച അദ്ദേഹം കേരള അണ്ടര്‍-16, അണ്ടര്‍-19, അണ്ടര്‍-25, വുമന്‍സ് സീനിയര്‍ ടീമകളുടെ പരിശീലകനായി…
-

എച്ച്.സി.എല്‍ ബ്രിജ് ചാമ്പ്യന്‍ഷിപ്പ് വെള്ളിയാഴ്ച്ച (ഒക്ടോബർ 25) മുതൽ തിരുവനന്തപുരത്ത്
തിരുവനന്തപുരം: കൈരളി ബ്രിജ് അസോസിയേഷന്‍ ( കെ.ബി.എ) സംഘടിപ്പിക്കുന്ന എച്ച്.സി.എല്‍ ദക്ഷിണ മേഖല ബ്രിജ് ചാമ്പ്യന്‍ഷിപ്പ് തിരുവനന്തപുരത്ത്. ഒക്ടോബര്‍ 25 മുതല്‍ 27 വരെ ഹോട്ടല്‍ ഹൈസിന്തിലാണ് ചാമ്പ്യന്‍ഷിപ്പ് നടക്കുക. ബ്രിജ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ കീഴിലുള്ള രാജ്യത്തെ പ്രമുഖ പ്ലയേഴ്‌സ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും. മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് താരവും ഒമേഗ ടീമിന്റെ പ്രമുഖ ബ്രിജ് താരവുമായ അസന്ത ഡീ മെല്‍, ഇന്ത്യന്‍ ബ്രിജ് താരങ്ങളായ ആര്‍. കൃഷ്ണന്‍, പി.ശ്രീധര്‍ എന്നിവരാണ് പങ്കെടുക്കുന്ന പ്രമുഖ കളിക്കാര്‍. 2022…
-

ആരാധകര്‍ക്കായി ധോണിയുടെ എക്‌സ്‌ക്ലൂസീവ് ചിത്രങ്ങളും വിഡിയോകളും ഒരുക്കി ധോണി ആപ്പ്
ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന ഒരു ലക്ഷം പേര്‍ക്ക് പ്ലാറ്റ്ഫോം പ്രവേശനവും എക്‌സ്‌ക്ലൂസീവ് ഫീച്ചേഴ്സും സൗജന്യം കൊച്ചി: ക്രിക്കറ്റ് താരം ധോണിയുടെ ആരാധകര്‍ക്ക് അവിസ്മരണീയ സമ്മാനമായി ധോണി ആപ്പ് ഒരുക്കി സിംഗിള്‍ ഐഡി(singl-e.id). ധോണിയുടെ എക്‌സ്‌ക്ലൂസീവ് വിഡിയോകളും ചിത്രങ്ങളും കാണുവാനും സംവദിക്കാനുമുള്ള അവസരമാണ് ധോണി ആപ്പിലൂടെ സജ്ജമാക്കിയിരിക്കുന്നത്. സോഷ്യല്‍ മീഡിയ ഉള്‍പ്പെടെ ഒരിടത്തും ലഭിക്കാത്ത ചിത്രങ്ങളും വിഡിയോകളുമാണ് ആരാധകര്‍ക്ക് ഇവിടെ കാണുവാന്‍ സാധിക്കുക. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം പോലെ പ്രവര്‍ത്തിക്കുന്ന ആപ്പില്‍, തന്റെ ജീവിതത്തില്‍ ഒപ്പിയെടുത്ത എക്സ്‌ക്ലൂസീവ് ചിത്രങ്ങളും…
You May Have Missed
















