Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Category: SPORTS

  • കട്ടേല ഡോ. അംബേദ്കർ മെമ്മോറിയൽ എം.ആർ.എസിന് പുതിയ ജിംനേഷ്യം
    , , ,

    കട്ടേല ഡോ. അംബേദ്കർ മെമ്മോറിയൽ എം.ആർ.എസിന് പുതിയ ജിംനേഷ്യം

    പട്ടികവർഗവിഭാഗത്തിലെ വിദ്യാർത്ഥികളുടെ ഉപരിപഠനത്തിന് മികച്ച അവസരങ്ങളാണ് സർക്കാർ ഒരുക്കിയിട്ടുള്ളതെന്ന് പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു പറഞ്ഞു. തിരുവനന്തപുരം കട്ടേലയിലെ ഡോ.അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ ഹയർസെക്കണ്ടറി സ്‌കൂളിലെ ജിംനേഷ്യം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. അവസരങ്ങൾ ഫലപ്രദമായി വിനിയോഗിക്കാൻ കുട്ടികൾക്ക് കഴിയണമെന്നും മികച്ച വിദ്യാഭ്യാസം നേടുന്നതിലൂടെ ജീവിതനിലവാരം മെച്ചപ്പെടുത്താനാകുമെന്നും മന്ത്രി വ്യക്തമാക്കി. മാനസിക വളർച്ചയോടൊപ്പം ശാരീരിക വളർച്ചയും അനിവാര്യമാണ്. ചിട്ടയായ ജീവിത ക്രമീകരണത്തിലൂടെ വിദ്യാഭ്യാസ നിലവാരം ഉയർത്താനാകുമെന്നും വിദ്യാർത്ഥികളോട് ചേർന്ന് നിന്നുള്ള…

    Continue Reading

  • അന്താരാഷ്ട്ര ചെസ്സ് ദിനാചരണത്തിന്റെ ഭാഗമായി ACE കോളേജിൽ സെലക്ഷൻ ചെസ്സ് ചാമ്പ്യൻഷിപ്പ് നടന്നു
    , , , ,

    അന്താരാഷ്ട്ര ചെസ്സ് ദിനാചരണത്തിന്റെ ഭാഗമായി ACE കോളേജിൽ സെലക്ഷൻ ചെസ്സ് ചാമ്പ്യൻഷിപ്പ് നടന്നു

    കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ രൂപീകരിച്ച സ്റ്റേറ്റ് ചെസ്സ് ടെക്നിക്കൽ കമ്മിറ്റിയ്ക്കു വേണ്ടി തിരുവനന്തപുരം ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റി തിരുവല്ലം ACE College of Engineeringന്റെ സഹകരണത്തോടെ അന്താരാഷ്ട്ര ചെസ്സ് ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ 2024ലെ ജില്ലാ ജൂനിയർ (Under 19) സെലക്ഷൻ ചെസ്സ് ചാമ്പ്യൻഷിപ്പ് ACE കോളേജിൽ വച്ച് നടന്നു. ചാമ്പ്യൻഷിപ്പിന്റെ ഓപ്പൺ വിഭാഗത്തിൽ 115 പേരും പെൺകുട്ടികളുടെ വിഭാഗത്തിൽ 46 പേരും പങ്കെടുത്തു. ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റും സൈക്കിൾ പോളോ അസോസിയേഷൻ…

    Continue Reading

  • നാലാം 100 ദിനം: 13 പഞ്ചായത്തുകളില്‍ കളിക്കളം ഒരുങ്ങും
    , , ,

    നാലാം 100 ദിനം: 13 പഞ്ചായത്തുകളില്‍ കളിക്കളം ഒരുങ്ങും

    തിരുവനന്തപുരം: ഒരു പഞ്ചായത്ത് ഒരു കളിക്കളം പദ്ധതിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്റെ നാലാം നൂറു ദിന പരിപാടിയില്‍ കായികവകുപ്പിന് കീഴില്‍ സംസ്ഥാനത്ത് 13 കളിക്കളങ്ങള്‍ കൂടി ഒരുങ്ങുന്നു. ഇതോടെ പദ്ധതിക്ക് കീഴിലെ നടപ്പാകുന്ന കളിക്കളങ്ങളുടെ എണ്ണം 17 ആകും. ചാത്തന്നൂരിലെ ചിറക്കര, ചടയമംഗലം എന്നിവിടങ്ങളിലെ കളിക്കളങ്ങള്‍ ഓഗസ്തില്‍ പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കും. പാറശ്ശാല നിയോജക മണ്ഡലത്തിലെ കള്ളിക്കാട് ആദ്യ കളിക്കളം നേരത്തേ പൂര്‍ത്തിയാക്കിയിരുന്നു. കായികനയം മുന്നോട്ടുവെച്ച, എല്ലാവര്‍ക്കും കായികം എല്ലാവര്‍ക്കും ആരോഗ്യം എന്ന അടിസ്ഥാന കാഴ്ചപ്പാടിന് അനുസരിച്ചാണ്…

    Continue Reading

  • സംസ്ഥാന സീനിയര്‍ ചെസ്സ്‌ ചാമ്പ്യന്‍ഷിപ്പ് 2024 ജൂലൈ 13, 14 തീയതികളില്‍
    , , ,

    സംസ്ഥാന സീനിയര്‍ ചെസ്സ്‌ ചാമ്പ്യന്‍ഷിപ്പ് 2024 ജൂലൈ 13, 14 തീയതികളില്‍

    കേരള സംസ്ഥാന സ്പോര്‍ട്സ്‌ കണ്‍സില്‍ രൂപികരിച്ച സ്റ്റേറ്റ്‌ ചെസ്സ്‌ ടെക്നിക്കല്‍ കമ്മിറ്റി നടത്തുന്ന ഭീമ ട്രോഫിക്ക് വേണ്ടിയുള്ള 2024ലെ സംസ്ഥാന സീനിയര്‍ ചെസ്സ്‌ ചാമ്പ്യന്‍ഷിപ്പ് ജൂലൈ 13, 14 (ശനി, ഞായര്‍) തീയതികളില്‍ തിരുവനന്തപുരത്തെ കല്ലാട്ടുമുക്ക് ഓക്സ്ഫോഡ്‌ സ്കൂളില്‍ വച്ച്‌ നടക്കും. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നടത്തിയ ചാമ്പ്യന്‍ഷിപ്പുകളില്‍ നിന്നും തിരഞ്ഞെടുത്ത 4 കളിക്കാര്‍ വീതമാണ്‌ സ്റ്റേറ്റ്‌ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്‌. വിജയികള്‍ക്ക്‌ മെറിറ്റ്‌ സര്‍ട്ടിഫിക്കറ്റുകളും പങ്കെടുക്കുന്ന ഓരോ കളിക്കാരനും പാര്‍ട്ടിസിപ്പേഷന്‍ സര്‍ട്ടിഫിക്കറ്റുകളും നൽകും. ഈ ടൂര്‍ണമെന്റില്‍ നൽകുന്ന…

    Continue Reading

  • ഇന്റര്‍നാഷണല്‍ ബുക്ക്‌ ഓഫ് റെക്കോര്‍ഡ്‌ തമ്പുരാട്ടിയില്‍ നിന്നും ഏറ്റുവാങ്ങി അര്‍ജുന്‍
    , , , ,

    ഇന്റര്‍നാഷണല്‍ ബുക്ക്‌ ഓഫ് റെക്കോര്‍ഡ്‌ തമ്പുരാട്ടിയില്‍ നിന്നും ഏറ്റുവാങ്ങി അര്‍ജുന്‍

    ഇന്റര്‍നാഷണല്‍ ബുക്ക്‌ ഓഫ് റെക്കോര്‍ഡ്‌ തിരുവിതാംകൂർ രാജകുടുംബാംഗം പൂയം തിരുനാൾ ഗൗരി പാർവതി ഭായ് തമ്പുരാട്ടിയുടെ കൈയ്യിൽ നിന്നും വിളപ്പിൽശാല ചേലയ്ക്കാട് അനന്തഭാദ്രത്തിൽ സജികുമാർ ഗീതു ദമ്പതികളുടെ മകനും പേയാട് കണ്ണശ്ശ മിഷൻ സൂകളിൽ 10-ക്ലാസ്സ് വിദ്യാർത്ഥിയുമായ അർജുൻ എസ്സ് എറ്റുവാങ്ങി. പേയാട് ഭജനമടം ഫിനിക്‌സ്‌ റോളർ സ്കെറ്റിംഗ് നടത്തുന്ന വിമുകത ഭടനുമായ ബിജു കെ നായരാണ് കായിക അദ്ധ്യാപകൻ സമീപം. വിളപ്പില്‍: റോളര്‍ നെറ്റഡ്‌ബോള്‍ ജൂനിയര്‍ താരം എസ്‌. അര്‍ജുന്‍ ലോക റെക്കോർഡിൽ ഇടം നേടി.വൃത്യസ്ഥതയാര്‍ന്ന…

    Continue Reading

  • ഏഷ്യൻ ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ
    , , ,

    ഏഷ്യൻ ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ

    ഉസ്ബക്കിസ്ഥാനിലെ താഷ്‌ക്കന്റിൽ വച്ച് നടന്ന ഏഷ്യൻ ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ വെങ്കലമെഡൽ മെഡൽ നേടിയ ഇന്ത്യൻ ടീം അംഗങ്ങളായ നിഖിൽ എസ് എസ്സിനും ജെർസൺ ക്രിസ്തുരാജിനും ടീം മാനേജർ എസ് എസ് സുറിനും സംസ്ഥാന ഹാൻഡ്‌ബോൾ അസോസിയേഷന്റെയും ജില്ലാ ഒളിമ്പിക് അസോസിയേഷന്റെയും നേതൃത്വത്തിൽ വിമാനത്താവളത്തിൽ നൽകിയ സ്വീകരണം.

    Continue Reading

  • ഇൻറ്റർ നാഷണൽ റോളർനെറ്റഡ്ബാൾ ചാമ്പ്യന്‍ഷിപ്പിൽ അർജുന് വെങ്കലം
    , , , ,

    ഇൻറ്റർ നാഷണൽ റോളർനെറ്റഡ്ബാൾ ചാമ്പ്യന്‍ഷിപ്പിൽ അർജുന് വെങ്കലം

    തിരുവനന്തപുരം: ശ്രീലങ്കയിൽ നടന്ന രണ്ടാമത് ഇൻറ്റർ നാഷണൽ റോളർനെറ്റഡ്ബാൾ ചാമ്പ്യന്‍ഷിപ്പിൽ വിളപ്പിൽശാല അനന്തഭദ്രത്തിൽ ഗീതു – സജി ദമ്പതികളുടെ മകനായ അർജുൻ എസ്സ് മൂന്നാം സ്ഥാനം നേടി. മലേഷ്യയിൽ നടന്ന ഒന്നാമത് ഇൻറർനാഷണൽ മൽസരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി സ്വർണ്ണ മെഡൽ നേടിയിരുന്നു അര്‍ജുന്‍. തിരുവനന്തപുരം പേയാട് കണ്ണശ മിഷൻ സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥി ആണ് അർജുൻ. പേയാട് ഭജനമടം ഫിനിക്സ് റോളർ സ്കെറ്റിംഗ് അക്കാഡമിയിൽ മുൻ സൈനികനുമായ ബിജു. കെ. നായരാണ് കായിക അധ്യാപകൻ.

    Continue Reading

  • സംസ്ഥാന കാരം ചാമ്പ്യന്‍ഷിപ്പിന് വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ തുടക്കം കുറിച്ചു
    , , ,

    സംസ്ഥാന കാരം ചാമ്പ്യന്‍ഷിപ്പിന് വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ തുടക്കം കുറിച്ചു

    സംസ്ഥാന കാരം ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗങ്ങളും കാരം അസോസിയേഷന്‍ കേരള അംഗങ്ങളും തമ്മിലുള്ള സൗഹൃദ മത്സരം അരങ്ങേറി. കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് യു. ഷറഫലി കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മെമ്പര്‍ കെ.സി. ലേഖ കാരം അസോസിയേഷന്‍ കേരള ചീഫ് പാട്രണ്‍ ജി.എസ്. പ്രദീപ് കാരം അസോസിയേഷന്‍ കേരള പ്രസിഡന്റ് പി.എസ്. മനേക്ഷ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

    Continue Reading

  • നാഷണൽ മീറ്റിൽ ഹാമർ ത്രോയിൽ സിബിന്‍ ചന്ദ്രന് സ്വര്‍ണ്ണം
    , , ,

    നാഷണൽ മീറ്റിൽ ഹാമർ ത്രോയിൽ സിബിന്‍ ചന്ദ്രന് സ്വര്‍ണ്ണം

    ഇക്കഴിഞ്ഞ നാഷണൽ മീറ്റിൽ ഹാമർ ത്രോയിൽ സ്വർണ്ണവും ഷോട്ട് പുട്ടിൽ സിൽവറും നേടിയ സിബിൻ ചന്ദ്രൻ. സിബിൻ ചന്ദ്രൻ തിരുവനന്തപുരം മലമുകൾ സെന്റ് ശാന്തൽ സ്കൂളിലെ കായികാധ്യപകനാണ്.

    Continue Reading

  • 20 Up-and-Comers to Watch in the yoga Industry

    20 Up-and-Comers to Watch in the yoga Industry

    Simply sit, stand or lie in a comfortable position and close your eyes. Take in a deep breath, inhaling slowly and all the way into your belly. Hold your breath for a moment, then exhale slowly. Repeat for however long you like. Short or long, meditation has the power to change your mood, your day,…

    Continue Reading

error: Content is protected !!