ചെറിയ ചെറിയ ആകാശങ്ങള്‍ പ്രകാശനം ചെയ്തു

ന്യൂറോ കോംഗ്നിറ്റീവ്‌ റീസര്‍ച്ച്‌ ഫൌണ്ടേഷന്‍ (NRF) 2023 ഏപ്രിൽ 22ന്‌ ഓട്ടിസം സ്പെക്ട്രം ഡിസോര്‍ഡര്‍ ആസ്പദമാക്കി നിര്‍മ്മിച്ച ചെറിയ ചെറിയ ആകാശങ്ങള്‍ എന്ന ഡോക്കുമെന്ററി പ്രകാശനം ചെയ്തു. 40 മിനിറ്റ് ദൈര്‍ഘ്യം വരുന്ന ഡോക്കുമെന്ററി തിരുവനന്തപുരം പ്രസ്സ്‌ ക്ലബ്ബിലെ ടി എന്‍ ഗോപകുമാര്‍ ഹാളില്‍ പ്രദര്‍ശിപ്പിക്കുകയുമുണ്ടായി. ജയശ്രീകുമാര്‍ ആണ് ഡോക്കുമെന്ററിയുടെ രചന, സംവിധാനം നിര്‍വഹിച്ചത്. ഹോമിയോപ്പതി അടിസ്ഥാനമാക്കി ഓട്ടിസം ബാധിതരായ ഒട്ടനവധി കു ട്ടികള്‍ ജീവിതത്തിന്റെ മുഖ്യധാരയിലേക്കു കടന്നുവരുന്നതാണ്‌ ചിത്രത്തിന്റെ പ്രമേയം.

ചിത്രത്തിന്റെ സംവിധായകന്‍ ജയശ്രീകുമാറിനെ (ഇടതു നിന്ന്‍ രണ്ടാമത്) ആദരിക്കുന്നു

ചിത്രത്തിന്റെ സംവിധായകന്‍ ജയശ്രീകുമാറിനെ (ഇടതു നിന്ന്‍ രണ്ടാമത്) ആദരിക്കുന്നു

തിരുവനന്തപുരം നേമം വിദ്യാധിരാജാ ഹോമിയോ മെഡിക്കല്‍ കോളേജിലെ ന്യൂറോഡവലപ്പ്മെന്റല്‍ ഒപിയുടെ ചുമതലയുള്ള ഡോ ബിന്ദു ബി ആര്‍ ന്റെ കേസ്ഡയറിയെ ആസ്പദമാക്കിയാണ് ഡോക്യുമെന്ററി സംവിധാനം ചെയ്തത്. ഓട്ടിസം ബാധിതരായ ഒരുകൂട്ടം കുട്ടികളുടെയും മാതാ പിതാക്കളുടെയും അതിജീവനമാണ്‌ ഡോക്യുമെന്ററിയുടെ സാരാംശം. ഇത്‌ ഉടന്‍ തന്നെ യൂട്യൂബില്‍ പബ്ലിഷ്‌ ചെയ്യുമെന്നും അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. പ്രസ്തുത ചടങ്ങില്‍ സമൂഹത്തിലെ നാനാ തുറകളിലുള്ള പ്രഗത്ഭര്‍ വളരെ നല്ല അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തു.

ഡോക്കുമെന്ററി ചിത്രം കാണാനെത്തിയവര്‍

error: Content is protected !!