ഗ്രാമീണ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന യൂത്ത് ക്ലബ്ബ്കളെ പ്രോത്സാഹിപ്പിക്കുന്നതിനും യുവജനങ്ങളില്‍ സന്നദ്ധ മനോഭാവം വളര്‍ത്തുന്നതിനും കേന്ദ്ര യുവജന കായിക മന്ത്രാലയം ഏര്‍പെടുത്തിട്ടുള്ള മികച്ച യൂത്ത് ക്ലബ്ബുകള്‍ക്കുള്ള ദേശിയ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. ജില്ലാ നെഹ്റു യുവ കേന്ദ്ര വഴിയാണ് അപേക്ഷ നല്‍കേണ്ടത്. ലഭിക്കുന്ന അപേക്ഷകള്‍ ജില്ലാ കളക്ടര്‍ ചെയര്‍മാനായുള്ള സമിതി പരിശോധിച്ചതിന് ശേഷം മികച്ച ക്ലബ്ബിന് ജില്ലാതല അവാര്‍ഡ് നല്‍കുകയും സംസ്ഥാന തല അവാര്‍ഡിന് പരിഗണിക്കാന്‍ ശുപാര്‍ശ ചെയ്യും. ജില്ലാ തല അവാര്‍ഡ് തുക 25000 രൂപയാണ്. സംസ്ഥാന അവാര്‍ഡ് തിരഞ്ഞെടുക്കപ്പെട്ടാല്‍ യഥാക്രമം 75000, 50000, 25000 രൂപ നല്‍കുകയും ദേശിയ അവാര്‍ഡിന് ശുപാര്‍ശ ചെയ്യുകയും ചെയ്യും. മികച്ച യൂത്ത് ക്ലബ്ബിന് ഒന്നാം സ്ഥാനത്തിന് അര്‍ഹരായവര്‍ക്ക് 3 ലക്ഷം രൂപയും രണ്ടാം സ്ഥാനത്തിന് ഒരു ലക്ഷവും മൂന്നാം സ്ഥാനത്തിന് 50000 രൂപയും നല്‍കും. 2021 ഏപ്രില്‍ മാസം മുതല്‍ 2022 മാര്‍ച്ച് വരെ സന്നദ്ധ സംഘടനകള്‍ ചെയ്ത പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് അവാര്‍ഡ് നല്‍കുക. അപേക്ഷിക്കാന്‍ താത്പര്യമുള്ള തിരുവനന്തപുരം ജില്ലയിലെ സന്നദ്ധ സംഘടനകള്‍ ഡിസംബര്‍ 15 ന് മുന്‍പായി നിര്‍ദിഷ്ട ഫോറത്തില്‍ അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ ഫോറത്തിനും 9526855487 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.