നസ്രത്ത് ഹോം സ്കൂളിന്റെ 46 മത് വാർഷികാഘോഷങ്ങൾ സുധീർ കരമന ഉദ്ഘാടനം ചെയ്തു

ബാലരാമപുരം നസ്രത്ത് ഹോം സ്കൂളിന്റെ 46 മത് വാർഷികാഘോഷങ്ങൾ എക്സെൽസിയോർ 23 പ്രശസ്ത ചലച്ചിത്ര താരം സുധീർ കരമന ഉദ്ഘാടനം ചെയ്തു. വെള്ളിയാഴ്ച വൈകിട്ട് സ്കൂൾ അങ്കണത്തിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ തിരുവനന്തപുരം അതിരുപതാ സഹായമെത്രാൻ ബിഷപ് മാത്യൂസ് മാർ പോളിക്കാർപ്പസ് അധ്യക്ഷനായിരുന്നു. രക്ഷാകർതൃ പ്രതിനിധി ഷിബു പി. എസ്. ആശംസകൾ നേർന്നു. വാർഷികത്തോടനുബന്ധിച്ച് കുട്ടികളുടെ വിവിധ കലാപരിപാടികളും സംഘടിപ്പിച്ചിരുന്നു. പരിപാടികൾക്ക് ഫാ. തോമസ് കോയിപ്പുറത്ത് (പ്രിൻസിപ്പൽ), ഫാ. ഷീൻ പാലക്കുഴി (ബർസാർ), ഷൈനി ഫ്രാൻസിസ് (പ്രോഗ്രാം കോഡിനേറ്റർ), പ്രിജിമോൾ (സ്റ്റാഫ് സെക്രട്ടറി) തുടങ്ങിയവർ നേതൃത്വം നൽകി.

error: Content is protected !!