2025 – സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കി വട്ടിയൂര്‍ക്കാവ് ഭാരതീയ വിദ്യാഭവന്‍ സീനിയര്‍ സെക്കണ്ടറി സ്കൂള്‍. നൂറു ശതമാനം വിജയമാണ് ഇത്തവണയും സ്കൂള്‍ കരസ്ഥമാക്കിയത്. ആകെ 132 വിദ്യാര്‍ഥികള്‍ എഴുതിയ പരീക്ഷയില്‍ മുഴുവന്‍ വിദ്യാര്‍ഥികളും വിജയിച്ചു. 102 വിദ്യാര്‍ഥികള്‍ ഡിസ്റ്റിന്ക്ഷനോടെയും, 29 പേര്‍ ഫസ്റ്റ് ക്ലാസ്സോടെയും വിജയം കൈവരിച്ചു. എം. ജി. ഭുവനേശ്വരി (ഹുമാനിട്ടീസ്) ആണ് സ്കൂള്‍ ടോപ്പര്‍ (92.2%).
2025 – സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിലും നൂറു ശതമാനം വിജയമായിരുന്നു കുട്ടികള്‍ കാഴ്ചവച്ചത്. ആകെ 143 വിദ്യാര്‍ഥികള്‍ എഴുതിയ പരീക്ഷയില്‍ എല്ലാവരും വിജയിച്ചു. 113 വിദ്യാര്‍ഥികള്‍ ഡിസ്റ്റിന്ക്ഷനോടെയും, 27 പേര്‍ ഫസ്റ്റ് ക്ലാസ്സോടെയും വിജയം കൈവരിച്ചു. ഹര്‍ഷ പി അനില്‍ ആണ് സ്കൂള്‍ ടോപ്പര്‍ (98.8%).

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിലെ ജേതാക്കള്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ സുനില്‍ ചാക്കോ, അധ്യാപകര്‍ എന്നിവരോടൊപ്പം.

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിലെ ജേതാക്കള്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ സുനില്‍ ചാക്കോ, അധ്യാപകര്‍ എന്നിവരോടൊപ്പം.