Ananthapuri Online News

Anantham Athivegam Ananthapuri Varthakal

ജി.ആർ. പബ്ളിക് സ്കൂൾ സ്ഥാപക ദിനം ആഘോഷിച്ചു

തിരു: ഗാന്ധിയൻ ഡോ.ജി. രാമചന്ദ്രൻ്റെ 119-ാം ജൻമദിനാഘോഷവും അദ്ദേഹത്തിൻ്റെ നാമധേയത്തിലുള്ള ഡോ.ജി.ആർ.പബ്ളിക് സ്കൂൾ വാർഷികാഘോഷവും പത്മവിഭൂഷൺ അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.സ്കൂളിൽ നടന്ന സമ്മേളനത്തിൽ ഗാന്ധി സ്മാരക നിധി ചെയർമാൻ ഡോ. എൻ. രാധാകൃഷ്ണൻ, നെയ്യാറ്റിൻകര മുനിസിപ്പൽ ചെയർമാൻ പി.കെ. രാജ്മോഹൻ, ട്രിവാൻഡ്രം പ്രസ് ക്ലബ് പ്രസിഡൻ്റ് എം. രാധാകൃഷ്ണൻ, എഴുത്തുകാരൻ ശ്രീവത്സൻ നമ്പൂതിരി, സ്കൂൾ മാനേജിംഗ്‌ ട്രസ്റ്റി സിസ്റ്റർ മൈഥിലി, ട്രസ്റ്റ് സെക്രട്ടറി അഡ്വ.ആർ.എസ്. ഹരികുമാർ എന്നിവർ സംസാരിച്ചു. ഡോ.ജി.രാമചന്ദ്രനെ കുറിച്ചുള്ള ഡോക്യുമെൻ്ററി ‘ദേശികോത്തമ ജി. രാമചന്ദ്രൻ ‘ എന്ന ഡോക്യുമെൻ്ററിയുടെ പ്രകാശനം അടൂർ ഗോപാലകൃഷ്ണൻ നിർവഹിച്ചു.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!