ആറ്റിങ്ങല് സര്ക്കാര് ഐ.ടി.ഐയില് ഒഴിവുള്ള സി.എച്ച്.എന്.എം ട്രേഡില് ഇ.ഡബ്ല്യൂ.എസ് വിഭാഗത്തിനായും , വെല്ഡര് ട്രേഡില് ലാറ്റിന് കത്തോലിക് / ആംഗ്ലോ ഇന്ത്യന് വിഭാഗത്തിനായും വയര്മാന് ട്രേഡില് ഒ.സി വിഭാഗത്തിനായും ഇ/മെക്ക് ട്രേഡില് മുസ്ലിം വിഭാഗത്തിനായും സംവരണം ചെയ്തിട്ടുള്ള നാല് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട വിഷയങ്ങളില് എന്ജിനീയറിംഗ് ഡിഗ്രി / ഡിപ്ലോമ അല്ലെങ്കില് ഈ ട്രേഡുകളിലെ എന്.ടി.സിയും മൂന്ന് വര്ഷത്തെ പ്രവര്ത്തി പരിചയവും അല്ലെങ്കില് എന്.എ.സിയും ഒരു വര്ഷത്തെ പ്രവര്ത്തി പരിചയവും ഉള്ളവരില് നിന്നും ഗസ്റ്റ് ഇന്സ്ട്രക്ടറെ താത്കാലികമായി നിയമിക്കുന്നതിനുള്ള അഭിമുഖം ഒക്ടോബര് 16 തിങ്കളാഴ്ച്ച നടത്തുന്നു. താത്പര്യമുള്ളവര് യോഗ്യത തെളിയിക്കുന്ന അസല് രേഖകളുമായി അന്നേ ദിവസം രാവിലെ 10.30ന് ഐ.ടി.ഐ ഓഫീസില് ഹാജരാകേണ്ടതാണെന്ന് പ്രിന്സിപ്പാള് അറിയിച്ചു. കൂടുതല് വിവരങ്ങള്ക്ക് ഫോണ്: 0470 2622391.
ആറ്റിങ്ങല് സര്ക്കാര് ഐ.ടി.ഐയില് ഗസ്റ്റ് ഇന്സ്ട്രക്ടര് അഭിമുഖം
📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ
Preferred Source ആയി ചേർക്കൂ.

