Ananthapuri Online News

Anantham Athivegam Ananthapuri Varthakal

വേളാങ്കണ്ണിയിലേക്ക് ഇരിങ്ങാലക്കുട വഴി സൂപ്പർ ഡീലക്‌സ് നാളെ മുതൽ: മന്ത്രി ഡോ. ബിന്ദു

കെ എസ് ആർ ടി സിയുടെ വേളാങ്കണ്ണി സൂപ്പർ ഡീലക്‌സ് ബസ് നാളെ (20.10.2023) മുതൽ ഇരിങ്ങാലക്കുട വഴി സർവ്വീസ് ആരംഭിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. തീർത്ഥാടകരുടെ ദീർഘനാളത്തെ ആവശ്യമാണ് ഇതോടെ നിറവേറ്റുന്നതെന്ന് മന്ത്രി പറഞ്ഞു. കെ.എസ്.ആർ.ടി.സി യുടെ ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങ് സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി ടിക്കറ്റുകൾ നേരത്തേ ബുക്ക് ചെയ്യാം.

ചേർത്തല നിന്നും ഉച്ചയ്ക്ക് രണ്ടരയ്ക്ക് പുറപ്പെട്ട് വൈകീട്ട് അഞ്ചരയ്ക്ക് പൂതംകുളം ഷോപ്പിങ്ങ് കോംപ്ലക്സിന് സമീപത്തെ തൃശൂർ ബസ്സ് സ്റ്റോപ്പിൽ ബസ് എത്തും. പിറ്റേന്ന് രാവിലെ 6:25ന് വേളാങ്കണ്ണി എത്തും. തിരികെ, വേളാങ്കണ്ണി നിന്നും വൈകിട്ട് അഞ്ചരയ്ക്ക് പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ അഞ്ചുമണിക്ക് ഠാണാവിലെ കൊടുങ്ങല്ലൂർ ബസ്സ് സ്റ്റോപ്പിൽ ബസ് എത്തും – മന്ത്രി ഡോ. ബിന്ദു പറഞ്ഞു.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!