Ananthapuri Online News

Anantham Athivegam Ananthapuri Varthakal

കെ.സി.എൽ മൂന്നാം സീസൺ: മുഹമ്മദ് അസറുദ്ദീനെ നിലനിർത്തി ആലപ്പി റിപ്പിൾസ്

ആലപ്പുഴ: കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന്റെ താരലേലത്തിന് മുന്നോടിയായി പ്രമുഖ താരം മുഹമ്മദ് അസറുദ്ദീനെ ടീമിൽ നിലനിർത്തി ആലപ്പി റിപ്പിൾസ്.

​കഴിഞ്ഞ രണ്ട് സീസണുകളിലും ആലപ്പി റിപ്പിൾസിനെ നയിച്ചത് അസറുദ്ദീനായിരുന്നു. ആഭ്യന്തര ക്രിക്കറ്റിൽ കേരളത്തിന്റെ ഏറ്റവും പരിചയസമ്പന്നരായ താരങ്ങളിലൊരാളായ അദ്ദേഹം, കഴിഞ്ഞ രഞ്ജി ട്രോഫി സീസണിൽ കേരള ടീമിന്റെ ക്യാപ്റ്റനുമായിരുന്നു.കൂടാതെ ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ താരവുമായിരുന്നു.

കേരള സീനിയർ ടീമിനെ നയിച്ചതിലൂടെ ലഭിച്ച അനുഭവസമ്പത്തും, മുൻ സീസണുകളിൽ ഫ്രാഞ്ചൈസിക്ക് നൽകിയ മികച്ച സംഭാവനകളുമാണ് ലേലത്തിന് മുമ്പ് തന്നെ അദ്ദേഹത്തെ ടീമിൽ ഉറപ്പിച്ചു നിർത്താൻ മാനേജ്‌മെന്റിനെ പ്രേരിപ്പിച്ചത്. മറ്റു താരങ്ങളെ ഈ മാസം നടക്കുന്ന ലേലത്തിലൂടെ സ്വന്തമാക്കും.

​”കഴിഞ്ഞ രണ്ട് സീസണുകളിലും ടീമിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാൻ അസറുദ്ദീന് കഴിഞ്ഞിട്ടുണ്ട്. രഞ്ജി ട്രോഫിയിലുൾപ്പെടെ കേരളത്തെ നയിച്ച അദ്ദേഹത്തിന്റെ പരിചയസമ്പത്തും കളിക്കളത്തിലെ ഊർജ്ജവും ടീമിന് വലിയ മുതൽക്കൂട്ടാണ്. ഈ സീസണിലും അദ്ദേഹത്തിന്റെ സാന്നിധ്യം റിപ്പിൾസിന് വലിയ കരുത്തേകും.” – ടീം ഉടമ ടി.എസ് കലാധരൻ വ്യക്തമാക്കി.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!