കാട്ടാനക്കൂട്ടത്തെ നിരീക്ഷിക്കാന്‍ രണ്ട് കാമറകള്‍ കൂടി

കോന്നി ജനവാസമേഖലയില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ നിരീക്ഷിക്കാന്‍ രണ്ട് കാമറകള്‍ കൂടി സ്ഥാപിച്ചു. 
കരിപ്പന്‍തോട് സ്റ്റേഷന്‍ പരിധിയിലെ മേസിരിക്കാന, മന്തിക്കാന എന്നിവിടങ്ങളിലാണ് പുതിയതായി കാമറ സ്ഥാപിച്ചത്. വനത്തില്‍ നിന്നും കുമ്മണ്ണൂരിലൂടെ അച്ചന്‍കോവിലാറ് കടന്നുവരുന്ന ആനയെ നിരീക്ഷിക്കുകയാണ് ലക്ഷ്യം. പാടം സ്റ്റേഷനു പരിധിയിലുള്ള കുളത്തുമണ്‍, ചെളിക്കുഴി, കല്ലേലി ഭാഗങ്ങളില്‍ കാമറ
സ്ഥാപിച്ചിരുന്നു. കാമറ നിരീക്ഷണത്തിലൂടെ ആനയുടെ സഞ്ചാരപാത കണ്ടെത്തി തുടര്‍നടപടിയിലേക്ക് കടക്കും.

വന്യമൃഗസംഘര്‍ഷവുമായി ബന്ധപ്പെട്ട് അടിയന്തര സാഹചര്യത്തില്‍ ബന്ധപ്പെടേണ്ട നമ്പര്‍.
കോന്നി- 9188407513, റാന്നി- 9188407515

error: Content is protected !!