തിരുവനന്തപുരം മോഡല് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെന്റര് എന്നിവയുടെ ആഭിമുഖ്യത്തില് ആഗസ്റ്റ് 23ന് ‘നിയുക്തി 2025’ മിനി തൊഴില് മേള സംഘടിപ്പിക്കും. നെയ്യാര് ഡാമിലെ കേരള ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് കോപ്പറേറ്റീവ് മാനേജ്മന്റില് വച്ചാണ് തൊഴില് മേള നടത്തുന്നത്.
ഐ.ടി, ഓട്ടോമൊബൈല്, മാര്ക്കറ്റിംഗ് തുടങ്ങിയ രംഗങ്ങളിലുള്ള 20ല് പരം പ്രമുഖ തൊഴില് ദായകര് പങ്കെടുക്കും. എസ്.എസ്.എല്.സി, പ്ലസ്ടു, ഐടിഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, ബി.ടെക് ട്രാവല് ആന്ഡ് ടൂറിസം തുടങ്ങിയ യോഗ്യതയുള്ളവർക്കായി 500 ല് പരം ഒഴിവുകള് ഉണ്ട്.
പങ്കെടുക്കാന് ആഗ്രഹിക്കുന്ന ഉദ്യോഗാര്ഥികള്ക്ക് അതേദിവസം സ്പോട്ട് രജിസ്ട്രേഷന് ചെയ്ത് തൊഴില് മേളയില് പങ്കെടുക്കാവുന്നതാണ്. https://tinyurl.com/NIYUKTHI എന്ന ലിങ്ക് വഴി ഉദ്യോഗാര്ഥികള്ക്ക് തൊഴില്ദായകരുടെയും തൊഴിലിന്റെയും സമ്പൂര്ണവിവരം ലഭ്യമാകും.
കൂടുതല് വിവരങ്ങള്ക്ക് : 8921916220, 0471-2992609
നിയുക്തി മിനി തൊഴില്മേള 23ന്
📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ
Preferred Source ആയി ചേർക്കൂ.

