Ananthapuri Online News

Anantham Athivegam Ananthapuri Varthakal

‘യോദ്ധാവ്’ ലഹരി വിരുദ്ധ സന്ദേശ റാലി സംഘടിപ്പിച്ചു

പൂജപുര ജനമൈത്രി പോലീസും തിരുമല കൈരളി നഗര്‍ റെസിഡന്‍സ് അസോസിയേഷനും സംയുക്തമായി ലഹരി വിരുദ്ധ സന്ദേശ റാലി സംഘടിപ്പിച്ചു. പൂജപ്പുര എസ് എച്ച് ഓ ശ്രീ റോജ് ആര്‍ റാലി ഫ്ലാഗ് ഓഫ് ചെയ്തു സംസാരിച്ചു. തിരുമല വാര്‍ഡ്‌ കൌണ്‍സിലര്‍ കെ അനില്‍ കുമാര്‍ റാലിയെ അഭിസംബോധന ചെയ്തു. വിളപ്പില്‍ശാല റോളര്‍ സ്കേറ്റിംഗ് വിദ്യാര്‍ഥികളും, 1 കേരള ബറ്റാലിയന്‍ എന്‍ സി സി കേഡറ്റുകളും, പൂജപ്പുര എസ് പി കേഡറ്റുകളും, കൈരളി നഗര്‍ റെസിഡന്‍സ് അസോസിയേഷന്‍ നിവാസികളും റാലിയില്‍ പങ്കെടുത്തു. കൈരളി നഗര്‍ റെസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളും പൂജപ്പുര പോലീസും ചേര്‍ന്നാണ് റാലി ഒരുക്കിയത്.

ലഹരി വിരുദ്ധ സന്ദേശ റാലിയില്‍ കൈരളി നഗര്‍ റെസിഡന്‍സ് അസോസിയേഷന്‍ നിവാസികള്‍
ലഹരി വിരുദ്ധ സന്ദേശ റാലിയില്‍ 1 കേരള ബറ്റാലിയന്‍ എന്‍ സി സി കേഡറ്റുകള്‍
തിരുമല വാര്‍ഡ്‌ കൌണ്‍സിലര്‍ കെ അനില്‍ കുമാര്‍ റാലിയെ അഭിസംബോധന ചെയ്യുന്നു
ലഹരി വിരുദ്ധ സന്ദേശ റാലിയില്‍ പൂജപ്പുര എസ് പി സി
error: Content is protected !!