Ananthapuri Online News

Anantham Athivegam Ananthapuri Varthakal

മിനി ജോബ് ഫെയര്‍ ഡിസംബര്‍ 17ന്

തിരുവനന്തപുരം മോഡല്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും തിരുവല്ലം എയ്‌സ് എഞ്ചിനീയറിംഗ് കോളേജും സംയുക്തമായി ഡിസംബര്‍ 17ന് മിനി ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു. ജോബ് ഫെയറില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ https://forms.gle/wD9hVt7oq8zgFieAA എന്ന ലിങ്കില്‍ ലഭ്യമാകുന്ന ഗൂഗിള്‍ ഫോം പൂരിപ്പിച്ച് അയക്കണം. രജിസ്റ്റര്‍ ചെയ്ത് ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ 17ന് രാവിലെ 9.30 മണിക്ക് തിരുവല്ലം എയ്‌സ് എഞ്ചിനീയറിംഗ് കോളേജില്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം ഹാജരാകണം. അന്നേ ദിവസം സ്‌പോട്ട് രജിസ്‌ട്രേഷനും ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്ഫോണ്‍ : 0471 2992609, 0471-2741713.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!