Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Author: News Desk

  • പൊതുവിദ്യാഭ്യാസരംഗം അന്തർദേശീയ നിലവാരത്തിലാക്കാൻ കർമ്മ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കും: മന്ത്രി വി. ശിവൻകുട്ടി
    , , ,

    പൊതുവിദ്യാഭ്യാസരംഗം അന്തർദേശീയ നിലവാരത്തിലാക്കാൻ കർമ്മ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കും: മന്ത്രി വി. ശിവൻകുട്ടി

    തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്കൂൾ എഡ്യൂക്കേഷൻ ഡെവലപ്മെൻറ് സൊസൈറ്റി ഓഫ് കേരളയുടെ ( സെഡസ്ക്ക് ) പത്താമത് ഗവേണിംഗ് കൗൺസിൽ യോഗം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്നു. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസരംഗം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്നതിനുമുള്ള കർമ്മ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നതിന് ഇന്ന് ചേർന്ന ഗവേണിംഗ് കൗൺസിൽ യോഗത്തെ മന്ത്രി ചുമതലപ്പെടുത്തി. പൊതുവിദ്യാഭ്യാസ രംഗത്ത് പ്രവർത്തിച്ചുവരുന്ന അധ്യാപക – അനധ്യാപകരുടെ ആത്മവിശ്വാസം ഉയർത്തി കൂടുതൽ കർമ്മനിരതരാക്കുന്നതിനുള്ള പ്രത്യേക പദ്ധതികൾ…

    Continue Reading

  • തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി രോഗി മരിച്ചു
    ,

    തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി രോഗി മരിച്ചു

    തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി രോഗി മരിച്ചു. കരിക്കകം സ്വദേശി ഗോപകുമാറാണ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ നിന്ന് ചാടി മരിച്ചത്. ഉച്ചയോടെയാണ് സംഭവം. സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലെ രണ്ടാം നിലയിൽ നിന്ന് ആശുപത്രിയുടെ നടുത്തളിലേക്കാണ് ഗോപകുമാർ വീണത്. കുറച്ച് നാളായി ഇയാൾ കിഡ്നി സംബന്ധമായ രോഗത്തെ തുടർന്ന് നെഫ്രോ വാർഡിൽ ചികിത്സയിലായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

    Continue Reading

  • ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് കെ സുധാകരന്‍ എംപി
    , , , ,

    ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് കെ സുധാകരന്‍ എംപി

    ഇസ്രയേയിലിലും പലസ്തീനിലുമായി കുടുങ്ങിയ ഇന്ത്യക്കാരെ എത്രയും വേഗം സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി കേന്ദ്രവിദേശകാര്യമന്ത്രി എസ്. ജയശങ്കറിന് കത്തയക്കുകയും ഇസ്രയേയിലെ ഇന്ത്യന്‍ സ്ഥാനപതിയുമായി സഞ്ജീവ് കുമാന്‍ സിംഗ്ലയുമായി ഫോണില്‍ ആശയവിനിമയം നടത്തുകയും ചെയ്തു.ജോലിക്കും തീര്‍ത്ഥാടനത്തിനും മറ്റുമായിപോയ നിരവധി മലയാളികളാണ് അവിടെ കുടുങ്ങിക്കിടക്കുന്നത്. ഏകദേശം 18000ത്തോളം ഇന്ത്യക്കാരില്‍ 7000ത്തോളം മലയാളികളുണ്ടെന്നാണ് മാധ്യമങ്ങളിലൂടെ അറിയാന്‍ കഴിഞ്ഞത്. ഇവരെ നാട്ടിലേക്കോ അല്ലെങ്കില്‍ അവിടെത്തന്നെ സുരക്ഷിതമായ സ്ഥലത്തേക്കോ മാറ്റുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. അവരുടെ…

    Continue Reading

  • ഭരണ പ്രതിപക്ഷം ഒരുപോലെ തട്ടിപ്പുമായി നാട് മുടിക്കുന്നു: വി. മുരളീധരൻ
    , , ,

    ഭരണ പ്രതിപക്ഷം ഒരുപോലെ തട്ടിപ്പുമായി നാട് മുടിക്കുന്നു: വി. മുരളീധരൻ

    സംസ്ഥാനത്ത് ഭരണപ്രതിപക്ഷം ഒരുപോലെ അഴിമതിയും തട്ടിപ്പുമായി നടക്കുകയാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. കരുവന്നൂരിൽ സിപിഎം സഹകരണത്തട്ടിപ്പ് നടത്തുമ്പോൾ വിളവൂർക്കലിൽ കോൺഗ്രസ് കുടുംബശ്രീ തട്ടിപ്പ് നടത്തുന്നു. കണ്ടലയിൽ സിപിഐയുടെ നേതൃത്വത്തിലാണ് തട്ടിപ്പ്. തട്ടിപ്പുകാരുടെ മുന്നണിയാണ് I.N.D.I.A സഖ്യമെന്നും കേന്ദ്രമന്ത്രി പരിഹസിച്ചു. കണ്ടലയിൽ സമരത്തിന് എത്തുന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ സമീപത്തുള്ള വിളവൂർക്കലിലെത്തി കോൺഗ്രസ് നടത്തിയ തട്ടിപ്പിന് ജനത്തോട് മറുപടി പറയുമോ എന്നും വി.മുരളീധരൻ ചോദിച്ചു. വിളവൂർക്കലിൽ കുടുംബശ്രീയുടെ സമരപ്പന്തലിൽ നേരിട്ടെത്തി സമരക്കാരെ അനുമോദിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരള സംസ്ഥാനത്തെയാകെ ഇഷ്ടക്കാര്‍ക്കും…

    Continue Reading

  • കേരളീയം: മലയാളം മിഷൻ ഉൽപന്നങ്ങൾക്ക് 25 ശതമാനം വിലക്കുറവ്
    , , , , , ,

    കേരളീയം: മലയാളം മിഷൻ ഉൽപന്നങ്ങൾക്ക് 25 ശതമാനം വിലക്കുറവ്

    കേരളം ആർജിച്ച നേട്ടങ്ങൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിന് നവംബർ ഒന്നു മുതൽ ഏഴ് വരെ തിരുവനന്തപുരത്ത് സംസ്ഥാനസർക്കാർ സംഘടിപ്പിക്കുന്ന കേരളീയത്തോടനുബന്ധിച്ച് മലയാളം മിഷൻറെ സുവനീർ ഉത്പന്നങ്ങൾക്ക് ഡിസ്‌കൌണ്ട് ലഭിക്കും. സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള മലയാളം മിഷൻ പുറത്തിറക്കുന്ന കേരളത്തനിമയാർന്ന ഉത്പന്നങ്ങൾക്ക് 25 ശതമാനം വരെയാണ് ഡിസ്‌കൗണ്ട് ലഭിക്കുക.

    Continue Reading

  • കേരളീയം: ഭക്ഷ്യമേള കൊഴുപ്പിക്കാന്‍ രുചിയുടെ ആശയലോകം തുറന്ന് ഫുഡ് വ്ളോഗർമാർ
    , , , , , , ,

    കേരളീയം: ഭക്ഷ്യമേള കൊഴുപ്പിക്കാന്‍ രുചിയുടെ ആശയലോകം തുറന്ന് ഫുഡ് വ്ളോഗർമാർ

    മലയാളത്തിന്‍റെ മഹോത്സവമായ കേരളീയത്തിൽ രുചി വൈവിധ്യങ്ങളുടെ കലവറയൊരുങ്ങുമ്പോൾ നവീന ആശയങ്ങളുമായി ഫുഡ് വ്ളോഗർമാരും. ചൊവ്വാഴ്ച വൈകിട്ട് 5 ന് മാസ്‌കറ്റ് ഹോട്ടലിലെ സിംഫണി ഹാളിൽ പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കൂടിക്കാഴ്ച്ചയിലാണ് പ്രമുഖ ഫുഡ് വ്ളോഗർമാർ ഭക്ഷ്യമേള കൊഴുപ്പിക്കാൻ വൈവിധ്യമാര്‍ന്ന ആശയങ്ങൾ പങ്കുവെച്ചത്. കേരളത്തിന്‍റെ കലയും സംസ്കാരവും സാമൂഹിക പുരോഗതിയിലെ നാഴികക്കല്ലുകളും കൊണ്ട് ലോകത്തിന് വിരുന്നൂട്ടുന്ന കേരളീയത്തിൽ രുചിപ്പെരുമയും അവിഭാജ്യഘടകമായതു കൊണ്ടാണ് തട്ടുകട മുതൽ പഞ്ചനക്ഷത്ര ഹേട്ടലുകളില്‍ വരെയുള്ള രുചി വൈവിധ്യങ്ങളെ സാമൂഹിക…

    Continue Reading

  • ബസ് ഡ്രൈവർക്കും സീറ്റ് ബെൽറ്റ്‌ നിർബന്ധം
    , ,

    ബസ് ഡ്രൈവർക്കും സീറ്റ് ബെൽറ്റ്‌ നിർബന്ധം

    നവംബര്‍ ഒന്നു മുതല്‍ കെഎസ്ആര്‍ടിസി ഉള്‍പ്പടെയുള്ള എല്ലാ ഹെവി വാഹനങ്ങളിലെയും ഡ്രൈവര്‍ക്കും മുന്‍സീറ്റ് യാത്രക്കാരനും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിയതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. നേരത്തെ സെപ്റ്റംബര്‍ ഒന്നു മുതല്‍ സീറ്റ് ബെല്‍റ്റ് കര്‍ശനമാക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ പിന്നീട് സീറ്റ്‌ബെല്‍റ്റ് ഘടിപ്പിക്കാനുള്ള സമയപരിധി ഒക്‌ടോബര്‍ 30 വരെ നീട്ടുകയായിരുന്നു.

    Continue Reading

  • ജി.ആർ. പബ്ളിക് സ്കൂൾ സ്ഥാപക ദിനം ആഘോഷിച്ചു
    , , ,

    ജി.ആർ. പബ്ളിക് സ്കൂൾ സ്ഥാപക ദിനം ആഘോഷിച്ചു

    തിരു: ഗാന്ധിയൻ ഡോ.ജി. രാമചന്ദ്രൻ്റെ 119-ാം ജൻമദിനാഘോഷവും അദ്ദേഹത്തിൻ്റെ നാമധേയത്തിലുള്ള ഡോ.ജി.ആർ.പബ്ളിക് സ്കൂൾ വാർഷികാഘോഷവും പത്മവിഭൂഷൺ അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.സ്കൂളിൽ നടന്ന സമ്മേളനത്തിൽ ഗാന്ധി സ്മാരക നിധി ചെയർമാൻ ഡോ. എൻ. രാധാകൃഷ്ണൻ, നെയ്യാറ്റിൻകര മുനിസിപ്പൽ ചെയർമാൻ പി.കെ. രാജ്മോഹൻ, ട്രിവാൻഡ്രം പ്രസ് ക്ലബ് പ്രസിഡൻ്റ് എം. രാധാകൃഷ്ണൻ, എഴുത്തുകാരൻ ശ്രീവത്സൻ നമ്പൂതിരി, സ്കൂൾ മാനേജിംഗ്‌ ട്രസ്റ്റി സിസ്റ്റർ മൈഥിലി, ട്രസ്റ്റ് സെക്രട്ടറി അഡ്വ.ആർ.എസ്. ഹരികുമാർ എന്നിവർ സംസാരിച്ചു. ഡോ.ജി.രാമചന്ദ്രനെ കുറിച്ചുള്ള ഡോക്യുമെൻ്ററി ‘ദേശികോത്തമ ജി.…

    Continue Reading

  • 15,000 മുൻ​ഗണനാ റേഷൻ കാർഡുകൾ വിതരണം ചെയ്തു
    , , , ,

    15,000 മുൻ​ഗണനാ റേഷൻ കാർഡുകൾ വിതരണം ചെയ്തു

    സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 15,000 കുടുംബങ്ങൾക്കുള്ള ‘അന്ത്യോദയ അന്നയോജന’ റേഷൻ കാർഡുകളുടെ (എ.എ.വൈ-മഞ്ഞ) സംസ്ഥാനതല വിതരണോദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ നിർവഹിച്ചു. അനധികൃതമായി കൈവശം വച്ചിരിക്കുന്നവരിൽ നിന്ന് പിടിച്ചെടുത്ത കാർഡുകളാണ് 15,000 അർഹരായ കുടുംബങ്ങൾക്ക് വിതരണം ചെയ്യുന്നതെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി ജി. ആർ അനിൽ പറഞ്ഞു. കേരളീയത്തോടനുബന്ധിച്ച് ഭക്ഷ്യ പൊതുവിതരണ വകുപ്പ് നവംബർ രണ്ടിന് രാവിലെ 9.30ന് തിരുവനന്തപുരം ടാ​ഗോർ തീയറ്ററിൽ ‘കേരളത്തിന്റെ ഭക്ഷ്യഭദ്രത’ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന…

    Continue Reading

  • അല്പശി ഉത്സവത്തിന് മുന്നാടിയായുള മണ്ണുനീർ കോരൽ ചടങ്ങ്
    ,

    അല്പശി ഉത്സവത്തിന് മുന്നാടിയായുള മണ്ണുനീർ കോരൽ ചടങ്ങ്

    പത്രക്കുറിപ്പ്പത്മനാഭ സ്വാമി ക്ഷേത്രത്തിൽ 2023 അല്പശി ഉത്സവത്തിന് മുന്നാടിയായുള മണ്ണുനീർ കോരൽ ചടങ്ങ് മിത്രാനന്ദപുരം ക്ഷേത്ര കുളത്തിൽ 08.10.2023ന് വൈകുന്നേരം 06.45ന് നടന്നു. പ്രസ്തുത ചടങ്ങിൽ ക്ഷേത്ര എക്സിക്യുട്ടീവ് ഓഫീസർ ബി.മഹേഷ്, ക്ഷേത്ര സുരക്ഷാ വിഭാഗം ഡി.സി.പി വി.കെ.അജിത്ത് മോഹൻ, ക്ഷേത്രം മാനേജർ ബി. ശ്രീകുമാർ, ശ്രീകാര്യക്കാർ എന്നിവർ പങ്കെടുത്തു.

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor
error: Content is protected !!