Author: News Desk
-

കരിച്ചല്‍ കായല്‍ ഇക്കോ ടൂറിസം പദ്ധതി യഥാര്‍ത്ഥ്യത്തിലേക്ക്
അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ സ്വപ്ന പദ്ധതിയായ കരിച്ചല്‍ കായല്‍ ഇക്കോ ടൂറിസം പദ്ധതിക്ക് തുടക്കമായി. ഒന്നാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാര്‍ നിര്‍വഹിച്ചു. കായലിന്റെ വശങ്ങളില്‍ സ്വകാര്യവ്യക്തികള്‍ കയ്യടക്കിയിരുന്ന രണ്ടരേക്കറോളം ഭൂമി പദ്ധതിയുടെ ഭാഗമായി വീണ്ടെടുത്തു. ഇരുവശത്തും ടൈല്‍പാകിയ നടപ്പാത, കുടിവെള്ള സൗകര്യം, ഇരിപ്പിടം, ബോട്ടുയാത്ര എന്നിവയാണ് പദ്ധതിയിലുള്ളത്. ഇരുകരകളിലുമായി 10,000 മുളത്തൈകള്‍ വച്ച് പിടിപ്പിക്കും. ആദ്യഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 50 ലക്ഷം രൂപയാണ് ബ്ലോക്ക് പഞ്ചായത്ത് വിനിയോഗിക്കുന്നത്. അതിയന്നൂര്‍…
-

യു.ഐ.ടി കല്ലറയില്‍ സീറ്റൊഴിവ്
യു.ഐ.ടി കല്ലറയില്‍ ബികോം കോ-ഓപ്പറേഷന്‍, ബി.എ ഇംഗ്ലീഷ് ലാംഗ്വിജ് ആന്‍ഡ് ലിറ്ററേച്ചര്‍ കോഴ്സുകളില്‍ സീറ്റൊഴിവുള്ളതായി പ്രിന്‍സിപ്പാള്‍ അറിയിച്ചു. സ്പെഷ്യല്‍ സപ്ലിമെന്ററി അലോട്ട്മെന്റിന് വേണ്ടി ഇതുവരെയും രജിസ്റ്റര്‍ ചെയ്യാത്ത വിദ്യാര്‍ത്ഥികള്‍ക്കും, രജിസ്റ്റര്‍ ചെയ്തിട്ടും അഡ്മിഷന്‍ ലഭിക്കാത്തവര്‍ക്കും, ഡിഫക്ട് മെമ്മോ ലഭിച്ചവര്‍ക്കും പുതിയ ഓപ്ഷന്‍ നല്‍കാന്‍ ആഗസ്റ്റ് 14 വരെ അവസരമുണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9946844058, 9074665860, 9745959698
-

പ്ലംബര്‍ ട്രേഡില്‍ പ്രവേശനം
നെടുമങ്ങാട് പേരുമല ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ പ്ലംബര്‍ ട്രേഡിലെ ഒഴിവുള്ള സീറ്റുകളിലേക്ക് പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. എസ്.എസ്.എല്‍.സി വിജയിച്ചവര്‍ക്കും പരാജയപ്പെട്ടവര്‍ക്കും അപേക്ഷിക്കാം. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഐ.ടി.ഐയില്‍ ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0472 2804772, 9497268594, 9562698929
-

കള്ളൻമാരുടേയും കൊള്ളക്കാരുടെയും മുന്നണിയായി ഐഎൻഡിഐഎ മാറി: കെ. സുരേന്ദ്രൻ
തിരുവനന്തപുരം: കള്ളൻമാരുടേയും കൊള്ളക്കാരുടെയും മുന്നണിയായി കേരളത്തിലെ ഐഎൻഡിഐഎ മുന്നണി മാറിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. 96 കോടി രൂപയാണ് പ്രകൃതി സമ്പത്തുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട വ്യാവസായം നടത്തുന്ന വ്യക്തി ഐഎൻഡിഐഎ മുന്നണിയിലെ പ്രമുഖ രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും നൽകിയത്. സുതാര്യമായി ബിസിനസ് സ്ഥാപനം നടത്തുന്നതാണെങ്കിൽ എന്തിനാണ് അദ്ദേഹം പണം കൊടുത്തതെന്നും തിരുവനന്തപുരം മാറനല്ലൂരിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം ചോദിച്ചു. വീണാ വിജയന് കൊടുത്തതിലും കൂടുതൽ തുക പിണറായി വിജയന് കൊടുത്തു എന്നാണ് പുതിയ വിവരം. പിവി എന്നാൽ…
-

ബിജെപി സഹകരണ അദാലത്ത് നടത്തി
തിരുവനന്തപുരം: സഹകരണ മേഖലയിൽ നടക്കുന്ന അഴിമതിക്കെതിരെ സംസ്ഥാനത്ത് ബിജെപി നടത്തുന്ന സമരങ്ങളുടെ ഭാഗമായി തിരുവനന്തപുരം മാറനല്ലൂരിൽ ബിജെപി സഹകരണ അദാലത്ത് നടത്തി. കണ്ടല സർവ്വീസ് സഹകരണ ബാങ്കിലെ നിക്ഷേപക തട്ടിപ്പിനെതിരെ തൂങ്ങാംപാറ വിശ്വമ്പര ആഡിറ്റോറിയത്തിൽ നടന്ന അദാലത്ത് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. യുഡിഎഫിനും എൽഡിഎഫിനും തടിച്ച് കൊഴുക്കുവാനുള്ള വെള്ളാനയായി സഹകരണ മേഖല മാറിയെന്ന് അദ്ദേഹം പറഞ്ഞു. ഇടതു- വലത് മുന്നണികൾക്ക് അഴിമതിക്കുള്ള മാർഗം മാത്രമാണ് സഹകരണ മേഖല. പാവപ്പെട്ടവരാണ് ഈ രാഷ്ട്രീയക്കാരുടെ തട്ടിപ്പിന്…
-

ആറ്റിങ്ങൽ ഗവ.ഐ.ടി.ഐക്ക് പുതിയ വർക്ക്‌ഷോപ്പ് മന്ദിരം
ആറ്റിങ്ങൽ ഗവൺമെന്റ് ഐ.ടി.ഐയുടെ പുതിയ വർക്ക്‌ഷോപ്പ് മന്ദിരം തൊഴിലും പൊതുവിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. വിദ്ഗധരായ പ്രൊഫഷണലുകളെ രൂപപ്പെടുത്തുന്നതിൽ വ്യാവസായിക പരിശീലനകേന്ദ്രങ്ങൾ സുപ്രധാന പങ്ക് വഹിക്കുന്നതായി മന്ത്രി പറഞ്ഞു. ഐടിഐകൾ ഔപചാരിക വിദ്യാഭ്യാസത്തിനും വ്യവസായ ആവശ്യങ്ങൾക്കും ഇടയിലുള്ള പാലമായി പ്രവർത്തിക്കുന്നുവെന്നും വ്യവസായങ്ങളുടെ വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങളുമായി പൊരുത്തപ്പെടുന്ന തരത്തിലാണ് ഐ.ടി.ഐകളിൽ പാഠ്യപദ്ധതി രൂപകല്പന ചെയ്തിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. വിദ്യാർത്ഥികൾ സൈദ്ധാന്തിക അറിവ് നേടുക മാത്രമല്ല വർക്ക്‌ഷോപ്പുകൾ, ലാബ് സെഷനുകൾ എന്നിവയിലൂടെ പ്രായോഗിക അറിവും നേടുന്നു. ഇത്…
-

തീരുമാനമെടുക്കൽ പ്രക്രിയയിൽ സ്കൂൾ പിടിഎകൾ പ്രധാന പങ്കു വഹിക്കുന്നു: മന്ത്രി വി. ശിവൻകുട്ടി
അക്കാദമിക മികവിനൊപ്പം കലാ കായിക മേഖലകളിലും വിദ്യാർഥികളെ വാർത്തെടുക്കുന്നതിൽ സ്കൂൾ പിടിഎ കൾ പ്രധാന പങ്കു വഹിക്കുന്നുവെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. ആറ്റിങ്ങൽ അവനവഞ്ചേരി ഗവൺമെൻ്റ് ഹൈസ്കൂളിനായി വാങ്ങിയ 25 സെൻറ് സ്ഥലത്തിൻ്റെ രേഖ ഏറ്റുവാങ്ങിയ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയിലെ സാമൂഹ്യമായ ഇടപെടലുകൾ സ്കൂളുകളെ കമ്മ്യൂണിറ്റി സെൻററുകൾക്ക് തുല്യമാക്കി മാറ്റിയിരിക്കുകയാണ്. വിദ്യാർത്ഥികൾ ക്ലാസ് മുറികൾക്കപ്പുറം നല്ല ബന്ധങ്ങൾ വികസിപ്പിക്കുന്നതിന് ഇത് സഹായിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. അവനവഞ്ചേരി ഗവൺമെൻറ് ഹൈസ്കൂളിലെ അധ്യാപകരുടെയും…
-

പോത്തൻകോട് മിനി സിവിൽ സ്റ്റേഷനിൽ ഹോമിയോ ആശുപത്രി പ്രവർത്തനം തുടങ്ങി
പോത്തൻകോട് ഗ്രാമപഞ്ചായത്തിലെ ഹോമിയോ ആശുപത്രിയുടെയും കണിയാപുരം ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയത്തിന്റെയും ഉദ്ഘാടനവും ഭക്ഷ്യ പൊതുവിതരണവകുപ്പ് മന്ത്രി ജി. ആർ അനിൽ നിർവഹിച്ചു. വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർക്ക് അവയെല്ലാം ഒരു സ്ഥലത്ത് തന്നെ പരിഹരിക്കാൻ കഴിയുന്ന രീതിയിലാണ് മിനി സിവിൽ സ്റ്റേഷൻ നിർമിച്ചിരിക്കുന്നതെന്നും സമയബന്ധിതമായി ബാക്കി ഓഫീസുകളുടെ പണി പൂർത്തിയാക്കി, മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. പോത്തൻകോട് പഞ്ചായത്തിലെ എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കുന്ന ബൃഹത്പദ്ധതി സർക്കാർ പരിഗണനയിലാണെന്നും പോത്തൻകോട് മാർക്കറ്റിന്റെ ശോചനീയാവസ്ഥയ്ക്ക് മാറ്റം…
-

2023-24 അധ്യയന വർഷത്തെ ഹയർസെക്കണ്ടറി ഒന്നാം വർഷ പ്രവേശന നടപടികൾ അവസാന ഘട്ടത്തിൽ
2023-24 അധ്യയന വർഷത്തെ ഹയർസെക്കണ്ടറി ഒന്നാം വർഷ പ്രവേശനനടപടികൾ അവസാന ഘട്ടത്തിൽ; വൈകി പ്രവേശനം നേടിയവർക്ക് പ്രത്യേക ക്ളാസുകൾ നൽകുമെന്ന് മന്ത്രി വി. ശിവൻകുട്ടി2023-24 അധ്യയന വർഷത്തെ ഹയർസെക്കണ്ടറി ഒന്നാം വർഷ പ്രവേശനനടപടികൾ അവസാന ഘട്ടത്തിൽ. ഇതുവരെയുള്ള വിവിധ അലോട്ട്മെന്റുകൾ പൂർത്തീകരിച്ചപ്പോൾ ആകെ 3,84,538 പേർഹയർസെക്കണ്ടറിയിൽ മാത്രം പ്രവേശനം നേടുകയുണ്ടായി. വൊക്കേഷണൽ ഹയർ സെക്കണ്ടറിയിൽ 26,619 പേരും പ്രവേശനം നേടുകയുണ്ടായി.ഇത്തരത്തിൽ ആകെ പ്ലസ് വൺ പ്രവേശനം നേടിയവർ 4,11,157 വിദ്യാർത്ഥികളാണ്. ജില്ലാ/ജില്ലാന്തര സ്കൂൾ /കൊമ്പിനേഷൻ ട്രാൻസ്ഫറിനുള്ള അപേക്ഷകൾ…
-

നൂതനാശയങ്ങളിലൂടെ പഠനത്തോടൊപ്പം വരുമാനവും കണ്ടെത്തുന്ന പരിപാടികൾക്ക് മുൻതൂക്കം:മന്ത്രി ഡോ. ആർ ബിന്ദു
നൂതനാശയങ്ങളിലൂടെ പഠനത്തോടൊപ്പം വരുമാനവും കണ്ടെത്തുന്ന പരിപാടികളാണ് കലാലയങ്ങളിൽ വിഭാവനം ചെയ്യുന്നതെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.പൂജപ്പുര എൽ.ബി.എസ് വനിതാ എഞ്ചനീയറിംഗ് കോളേജിലെ എല്ലാ പ്രോഗ്രാമുകൾക്കും എൻ ബി എ അക്രെഡിറ്റേഷൻ ലഭിച്ചതിനെ അനുമോദിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രികേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖല നേട്ടങ്ങളുടെ പട്ടികയിൽ മികച്ച മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. തന്റേടത്തോടും ആത്മവിശ്വാസത്തോടുംകൂടി സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ പെൺകുട്ടികൾ കടന്നുവരുന്ന കാലമാണിത്. അതിന്റെ അഭിമാനകരമായ തെളിവാണ് പൂജപ്പുര എൽ.ബി.എസ് വനിതാ എഞ്ചനീയറിംഗ് കോളേജ് കൈവരിച്ചിരിക്കുന്ന…
You May Have Missed












