Author: News Desk
-

വിനോദസഞ്ചാരവകുപ്പ് അത്തപ്പൂക്കള മത്സരം സംഘടിപ്പിക്കുന്നു
ഓണാഘോഷത്തിന്റെ ഭാഗമായി വിനോദസഞ്ചാരവകുപ്പ് അത്തപ്പൂക്കള മത്സരം സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 28നാണ് മത്സരം. വിവിധ കലാസാംസ്‌കാരിക സംഘടനകൾ, വായനശാലകൾ, ക്ലബ്ബുകൾ, റസിഡന്റ് അസോസിയേഷനുകൾ, വിദ്യാലയങ്ങൾ/കലാലയങ്ങൾ, കുടുംബശ്രീ യൂണിറ്റുകൾ, ഇതര സർക്കാർ റിക്രിയേഷൻ ക്ലബ്ബുകൾ തുടങ്ങിയ സംഘടനകൾക്ക് മത്സരത്തിൽ പങ്കെടുക്കാം. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20,000, 15,000, 10,000 രൂപ എന്നിങ്ങനെയാണ് സമ്മാനം. മികച്ച രീതിയിൽ പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും പ്രോത്സാഹന സമ്മാനമായി 2,000 രൂപ വീതം നൽകും. മാധ്യമ സ്ഥാപനങ്ങൾക്കും ഇതേ ഘടനയിൽ സമ്മാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പങ്കെടുക്കാൻ…
-

കോട്ടയം എം.ആർ.എഫ് ലിമിറ്റഡിലെ തൊഴിലാളികളുടെ ദീർഘകാല കരാറിന് അംഗീകാരമായി
കോട്ടയം എം.ആർ.എഫ് ലിമിറ്റഡിലെ തൊഴിലാളികളുടെ ദീർഘകാല കരാറിന് അംഗീകാരമായി. ടയറുല്പാദന പ്രക്രിയിലെ വിവിധ മേഖലകളിൽ പുറംകരാർ അനുവദിക്കണമെന്ന് മാനേജ്മെന്റും ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് തൊഴിലാളി യൂണിയനുകളും തർക്കങ്ങൾ ഉന്നയിച്ചതിനെത്തുടർന്ന് സ്ഥാപനത്തിൽ രൂപംകൊണ്ട പ്രതിസന്ധിക്ക് ഇതോടെ പരിഹാരമായി. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ കൂടിയ അനുരഞ്ജന ചർച്ചയിൽ പുറം കരാർ അനുവദിക്കണമെന്ന മാനേജ്മെന്റിന്റെ ആവശ്യം തത്വത്തിൽ അംഗീകരിച്ചും തൊഴിലാളികളുടെ ശമ്പളത്തിൽ 11,500/- രൂപയുടെയും ഹാജർ അലവൻസിൽ 500/- രൂപയുടെയും വർദ്ധനവ് വേണമെന്ന തൊഴിലാളി യൂണിയനുകളുടെ…
-

ആനാട് തത്തംകോട് പൈനാപ്പിള്‍ തോട്ടത്തില്‍ ഡ്രോണ്‍ അധിഷ്ഠിത സ്‌പ്രേയിംഗ് നടത്തി
ആനാട് തത്തംകോട് പൈനാപ്പിള്‍ തോട്ടത്തില്‍ ഡ്രോണ്‍ അധിഷ്ഠിത സ്‌പ്രേയിംഗ് നടത്തി. ഐ.സി.എ.ആര്‍ – കൃഷി വിജ്ഞാന കേന്ദ്രം (കെ.വി.കെ), മിത്രനികേതന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ 15 ഹെക്ടര്‍ പൈനാപ്പിള്‍ കൃഷിയിലാണ് ഡ്രോണ്‍ ഉപയോഗിച്ച് മൂലകങ്ങളുടെ സ്‌പ്രേയിംഗ് നടത്തിയത്. പഞ്ചായത്ത് പ്രസിഡണ്ട് ഷൈലജ ഉദ്ഘാടനം നിര്‍വഹിച്ചു. മൂവാറ്റുപുഴ സ്വദേശിയായ പ്രഭാ രാജപ്പന്‍ ആണ് 15 ഹെക്ടര്‍ കൃഷിഭൂമിയില്‍ പൈനാപ്പിള്‍ കൃഷി ചെയ്തുവരുന്നത്. കെ.വി.കെ സീനിയര്‍ സൈന്റിസ്റ്റ് ആന്‍ഡ് ഹെഡ് ഡോക്ടര്‍. ബിനു ജോണ്‍ സാമിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കിയത്. ഹെക്ടാ…
-

നെടുമങ്ങാട് ഗവൺമെന്റ് എൽ.പി.എസിന് പുതിയ ക്ലാസ് മുറിയും കായികോപകരണങ്ങളും
നെടുമങ്ങാട് ഗവൺമെന്റ് എൽ.പി.എസിലെ പ്രീ പ്രൈമറി വിഭാഗത്തിനായുള്ള ശിശു സൗഹൃദ ക്ലാസ് മുറിയും ഹെൽത്തി കിഡ്‌സ് പദ്ധതിയുടെ ഭാഗമായുള്ള ഇൻഡോർ, ഔട്ട്‌ഡോർ ഗെയിം ഉപകരണങ്ങളുടെ ഉദ്ഘാടനവും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ നിർവഹിച്ചു.എ. ഡി1820 ൽ വിദ്യാലയം തുടങ്ങാൻ അനുവാദം നൽകിക്കൊണ്ടുള്ള രാജകീയ വിളംബരം ആലേഖനം ചെയ്ത ശിലാഫലകവും മന്ത്രി അനാച്ഛാദനം ചെയ്തു. എണ്ണൂറിലധികം കുരുന്നുകൾ പഠിക്കുന്ന നെടുമങ്ങാട് എൽ.പി.എസിന്റെ പൂർണ്ണ വികസനമാണ് തന്റെ ലക്ഷ്യമെന്ന് മന്ത്രി ജി.ആർ അനിൽ പറഞ്ഞു. ഹെൽത്തി കിഡ്‌സ്…
-

സഹായസാങ്കേതിക വിദ്യകളുടെ ഉപയോഗം ഭിന്നശേഷിക്കാരുടെ സാമൂഹ്യ വിദ്യാഭ്യാസ മേഖലകളില്‍ ഗുണകരമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കും: മന്ത്രി ഡോ. ആർ ബിന്ദു
തിരുവനന്തപുരം നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ്-ല്‍ നടക്കുന്ന എംപവര്‍ 2023 – അസിസ്റ്റീവ് ടെക്നോളജി ഫെയറും സ്റ്റുഡന്‍റ് ഡിസൈന്‍ ചലഞ്ചും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ഭിന്നശേഷി സേവനത്തിന് പുതിയ മാനങ്ങള്‍ കണ്ടെത്താനുള്ള നിഷിന്റെ ചുവടുവയ്പ്പുകള്‍ അഭിനന്ദനാര്‍ഹമാണെന്ന് മന്ത്രി പറഞ്ഞു.അസിസ്റ്റീവ് ടെക്നോളജിയുടെ ഉപയോഗം രാജ്യവ്യാപകമായി ഫലപ്രദമായി വിനിയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച്, ഐ ഐ റ്റി എം റിസര്‍ച്ച് പാര്‍ക്ക് എന്നിവയുടെ സഹകരണത്തോടെ നാഷണൽ…
-

വിശ്വാസത്തെ അവഹേളിച്ച സ്പീക്കർ ഖേദം പ്രകടിപ്പിക്കണം: ദേവസ്വം എംപ്ലോയീസ് യൂണിയൻ
തിരുവനന്തപുരം: വിശ്വാസികളുടെ പ്രധാന ആരാധനാമൂർത്തി ആയ ഗണപതി ഭഗവാനെ മിത്തായി ചിത്രീകരിച്ച സ്പീക്കർ വിശ്വാസി സമൂഹത്തോട് മാപ്പ് പറഞ്ഞ് ഖേദം പ്രകടിപ്പിക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് യൂണിയൻ സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. യൂണിയൻ സംസ്ഥാന പ്രസിഡൻറ് ആർ. പ്രശാന്തൻ പിള്ളയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി പി.പ്രേംജിത്ത് ശർമ്മ റിപ്പോർട്ട് അവതരിപ്പിച്ചു. ആർ എസ് പി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ. ജയകുമാർ , ഇടവനശ്ശേരി സുരേന്ദ്രൻ , യൂണിയൻ നേതാക്കളായ എസ് ലാലു ,…
-

ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തെ സി.പി.എം അധിക്ഷേപിക്കുന്നുവെന്ന് വി ഡി സതീശൻ
ഉമ്മന്‍ ചാണ്ടിയുടെ ചികിത്സാകാര്യത്തില്‍ സി.പി.എമ്മോ സര്‍ക്കാരോ ഇടപെടേണ്ട ഒരു കാര്യവും ഉണ്ടായിട്ടില്ല. കുടുംബവും പാര്‍ട്ടിയും ഏറ്റവും ഭംഗിയായി അദ്ദേഹത്തിന്റെ ചികിത്സ നടത്തിയിട്ടുണ്ട്. 2019-ലാണ് ആസ്റ്റര്‍ മെഡിസിറ്റിയില്‍ നടത്തിയ ബയോപ്‌സിയിലാണ് അദ്ദേഹത്തിന് രോഗമുള്ളതായി കണ്ടെത്തിയത്. അതേ വര്‍ഷം ഒക്ടോബറില്‍ അദ്ദേഹത്തെ അമേരിക്കയിലേക്ക് കൊണ്ടുപോയി. അവിടുത്തെ ചികിത്സയ്ക്ക് ശേഷം നാട്ടില്‍ തുടര്‍ ചികിത്സ നടത്താന്‍ അവര്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് 2019-ല്‍ തന്നെ വെല്ലൂരില്‍ പ്രവേശിപ്പിച്ചു. അതിനു ശേഷം പ്രത്യേക ചികിത്സയ്ക്കായി ജര്‍മ്മനിയിലേക്ക് കൊണ്ടുപോയി. 2022-ല്‍ ആരോഗ്യസ്ഥതിയില്‍ ചെറിയ മാറ്റമുണ്ടായപ്പോള്‍ രാജഗിരിയില്‍ പ്രവേശിപ്പിച്ചു.…
-

സമഗ്ര ശിക്ഷാ കേരളയുടെയും, സ്റ്റാർസിന്റേയും 2023 – 24 അക്കാദമിക പദ്ധതി പ്രവർത്തനങ്ങളുടെ ശില്പശാല നടന്നു
പൊതുവിദ്യാഭ്യാസ വകുപ്പ് – സമഗ്ര ശിക്ഷാ കേരളയുടെയും, സ്റ്റാർസിന്റേയും 2023 – 24 അക്കാദമിക് വർഷം നടപ്പിലാക്കുന്ന പദ്ധതി പ്രവർത്തനങ്ങളുടെ പരിചയപ്പെടൽ ശില്പശാല തിരുവനന്തപുരം KTDC ചൈത്രം ഹോട്ടലിൽ ആരംഭിച്ചു പൊതുവിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട് സഹകരിക്കുന്ന വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ശ്രീമതി. റാണി ജോർജ് IAS , പൊതുവിദ്യാഭ്യാസ ഡയറക്ടർ ശ്രീ. ഷാനവാസ് എസ് IAS , ഭിന്നശേഷി കമ്മീഷണർ ശ്രീ. പഞ്ചാപകേശൻ , സമഗ്ര ശിക്ഷാ കേരളം ഡയറക്ടർ ഡോ.…
-

കുട്ടികൾക്കുള്ള സ്കോളർഷിപ്പ് സർക്കാർ സർക്കുലർ പുറപ്പെടുവിച്ചു
സംസ്ഥാനത്തെ സര്‍ക്കാര്‍/ എയ്ഡഡ് സ്‌കൂളുകളിലെ 9, 10 ക്ലാസ്സുകളില്‍ പഠിക്കുന്ന ഒ ബി സി, ഇ ബി സി വിദ്യാര്‍ത്ഥികള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്ന പി എം – വൈ എസ് എ എസ് വി ഐ ഒ ബി സി, ഇ ബി സി പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ അപേക്ഷ സംബന്ധിച്ച് അപേക്ഷകര്‍ക്കും വിദ്യാലയ അധികൃതര്‍ക്കുമുള്ള പൊതുനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. വിശദ വിവരങ്ങള്‍ www.bcdd.kerala.gov.in ല്‍ ലഭ്യമാണ്. കൂടുതല്‍…
-

അച്ഛനമ്മമാരെയും ഉറ്റവരെയും ഉടയവരെയും ഉപേക്ഷിക്കുന്ന കാഴ്ച കൂടി വരുന്നു; മന്ത്രി ബിന്ദു
അച്ഛനമ്മമാരെയും ഉറ്റവരെയും ഉടയവരെയും ഉപേക്ഷിക്കുന്നത് ദയനീയമായ കാഴ്ചയാണ്. അത്തരം വേദനാജനകമായ കാഴ്ച കൂടിക്കൂടി വരികയാണ് നമ്മുടെ നാട്ടിൽ.തിരുവനന്തപുരം മെഡിക്കൽ കോളേജിലും ജനറൽ ആശുപത്രിയിലുമായി കഴിഞ്ഞുവന്ന മറ്റു ആശ്രയമൊന്നുമില്ലാത്ത ഇരുപത്തഞ്ചു പേരെ സാമൂഹ്യനീതി വകുപ്പിന്റെ ക്ഷേമ സ്ഥാപനങ്ങളിലേക്ക് പുനരധിവസിപ്പിച്ച സന്തോഷത്തിലാണിന്ന്.തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വിവിധ വാർഡുകളിൽ നിന്നായി കിടപ്പുരോഗികളും ബന്ധുക്കളാൽ ഉപേക്ഷിച്ചവരുമായ പത്തു പേരെയും ജനറൽ ആശുപത്രിയിലെ ഒമ്പതാം വാർഡിൽ നിന്ന് പതിനഞ്ചു വൃദ്ധജനങ്ങളെയുമാണ് ഓർഫനേജ് കൺട്രോൾ ബോർഡിന്റെ നേതൃത്വത്തിൽ പുനരധിവസിപ്പിച്ചത്.ഇവരെ പത്തനാപുരം ഗാന്ധിഭവൻ മേഴ്സി ഹോമിലേക്ക് മാറ്റി.…
You May Have Missed












