Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Author: News Desk

  • പോളിടെക്‌നിക് കോളേജുകളിൽ സ്‌പോട്ട് അഡ്മിഷൻ
    , , , ,

    പോളിടെക്‌നിക് കോളേജുകളിൽ സ്‌പോട്ട് അഡ്മിഷൻ

    തിരുവനന്തപുരം ജില്ലയിലെ വിവിധ പോളിടെക്‌നിക്ക് കോളേജുകളിലേക്കുള്ള ഒന്നാം വർഷ ഡിപ്ലോമ സ്‌പോട്ട് അഡ്മിഷൻ ആഗസ്റ്റ് 17,18,21 തിയതികളിൽ വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിൽ നടക്കും. സമയക്രമം ചുവടെ ചേർക്കുന്നു.ആഗസ്റ്റ് 17ന് രാവിലെ 9ന് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അംഗപരിമിതർ, കുശവൻ, പട്ടികവർഗം, കുടുംബി, അനാഥർ, THSLC സർട്ടിഫിക്കറ്റ് ഉള്ളവർ, ടെക്‌സ്‌റ്റൈൽ സൾട്ടിഫിക്കറ്റ് ഉള്ളവർ, വനിതാ പോളിടെക്‌നിക്ക് കോളജിൽ കമ്പ്യൂട്ടർ എഞ്ചിനിയറിംഗ് (HCT) വിഭാഗത്തിൽ താത്പര്യമുള്ള ശ്രവണവൈകല്യമുളളവർ എന്നിവർക്കുള്ള പ്രവേശനമാണ് നടക്കുന്നത്. ആഗസ്റ്റ് 17 രാവിലെ 9.30ന്- 6000…

    Continue Reading

  • ജമന്തി പൂവിന്റെ വർണവസന്തമൊരുക്കി തൊളിക്കോട് യു.പി സ്‌കൂൾ
    , , ,

    ജമന്തി പൂവിന്റെ വർണവസന്തമൊരുക്കി തൊളിക്കോട് യു.പി സ്‌കൂൾ

    അരുവിക്കര തൊളിക്കോട് ഗവൺമെന്റ് യു.പി.എസിൽ ഇത്തവണത്തെ ഓണം കളർഫുളാണ്. ഓണത്തിന് പൂക്കളമൊരുക്കാൻ സ്‌കൂൾ മുറ്റത്തുള്ള ജമന്തിത്തോട്ടത്തിലെ പൂക്കൾ തന്നെ ധാരാളം. സ്‌കൂൾ അങ്കണത്തിൽ കൃഷിചെയ്ത ജമന്തി പൂക്കളുടെ വിളവെടുപ്പ് ആഘോഷമാക്കി ഓണത്തെ വരവേൽക്കുകയാണ് ഇവിടുത്തെ വിദ്യാർത്ഥികൾ. ഓണത്തിന് ഒരു കുട്ട പൂവ് പദ്ധതിയുടെ ഭാഗമായുള്ള ജമന്തി പൂക്കളുടെ വിളവെടുപ്പ് ജി.സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പൂക്കളുൾപ്പെടെ ഓണത്തിനുള്ള എല്ല വിഭവങ്ങളും കൃഷിചെയ്ത്, സ്വയം പര്യാപ്തതയിലെത്തണമെന്നും അടുത്തവർഷം തൊഴിലുറപ്പ് തൊഴിലാളികളെക്കൂടി ഉൾപ്പെടുത്തി പ്രദേശത്ത് പുഷ്പ കൃഷി വ്യാപകമാക്കുമെന്നും എം.എൽ.എ…

    Continue Reading

  • 5 കോടിയിലധികം രൂപയുടെ ഓണ സമ്മാനങ്ങളൊരുക്കി മാരുതി
    , , ,

    5 കോടിയിലധികം രൂപയുടെ ഓണ സമ്മാനങ്ങളൊരുക്കി മാരുതി

    കേരളം കാത്തിരുന്ന ഓണം ഓഫറുകളുടെ പ്രഖ്യാപനം നടത്തി മാരുതി സുസുക്കി. ഓണം പ്രമാണിച്ച് ഉപഭോക്താക്കൾക്കായി അഞ്ചുകോടി രൂപയുടെ സമ്മാനങ്ങളാണ് മാരുതി സുസുക്കി ഒരുക്കിയിരിക്കുന്നത്. മാരുതി ഒരുക്കുന്ന ‘സമ്മാനമഴ’ യിലൂടെ ഓരോ ഉപഭോക്താവിനും ഒരു സമ്മാനം ഉറപ്പായും ലഭിക്കുന്നു. കൂടാതെ ഓഗസ്റ്റ് 17ന് വരെയുള്ള ഓരോ ബുക്കിങ്ങിനൊപ്പവും 5000 രൂപ വിലമതിക്കുന്ന ഒരു സ്വർണനാണയം നേടാനുള്ള അവസരവും ഇക്കുറിയുണ്ട്. മാരുതി വാങ്ങുമ്പോൾ ലഭിക്കുന്ന പാർട്ടി ​പോപ്പേഴ്സ് പൊട്ടിക്കുമ്പോൾ 55 ഇഞ്ച് 4കെ. എൽ.ഇ.ഡി ടി.വി, ഇലക്ട്രിക് ഓവൻ, പ്രീമിയം…

    Continue Reading

  • അങ്കമാലി താലൂക്ക് ആശുപത്രി: നഴ്‌സിനെതിരെ നടപടി
    , , ,

    അങ്കമാലി താലൂക്ക് ആശുപത്രി: നഴ്‌സിനെതിരെ നടപടി

    അങ്കമാലി താലൂക്ക് ആശുപത്രിയില്‍ മരുന്നു മാറി കുത്തിവച്ചെന്ന പരാതിയില്‍ താത്ക്കാലിക നഴ്‌സിനെ ആശുപത്രിയില്‍ നിന്നും ഒഴിവാക്കും. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അന്വേഷിച്ച് കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കയിരുന്നു. ഇതിനെത്തുടര്‍ന്നാണ് നടപടി.

    Continue Reading

  • കൊഞ്ചം അങ്കേപ്പാര് കണ്ണാ… രജിനികാന്ത് തുടക്കം മുതല്‍ ജയിലര്‍ വരെ
    , , , , , ,

    കൊഞ്ചം അങ്കേപ്പാര് കണ്ണാ… രജിനികാന്ത് തുടക്കം മുതല്‍ ജയിലര്‍ വരെ

    ഇന്ത്യൻ സിനിമയിൽ ഇതിഹാസങ്ങൾ രചിച്ച മഹാനടന്മാരുണ്ട്. കൂടുതൽ സിനിമകളിലും കൂടുതൽ ഭാഷകളിലുമൊക്കെ അഭിനയിച്ച് ചരിത്രത്തിൽ ഇടം നേടിയവരുമുണ്ട്. എന്നാൽ പ്രതിഭാസമായി മാറിയ ഒറ്റ നടനേയുള്ളൂ. ശിവാജി റാവു ഗെയ്‌ക്ക്‌വാദ് എന്ന സാക്ഷാൽ രജിനികാന്ത് . ഇന്നും സ്‌ക്രീനിൽ രജിനി എന്ന മൂന്നക്ഷരം തെളിഞ്ഞുവരുമ്പോൾ ഉയർന്നുപൊങ്ങുന്ന ഒരു ആരവമുണ്ടല്ലോ അതാണ് ആ പ്രതിഭാസം. കാലമെത്ര മാറിയിട്ടും മാറാത്തതായി ഒന്നേയുള്ളൂ അതാണ് രജനി കമലാഹാസൻ, മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ എണ്ണം പറഞ്ഞ അഭിനയ പ്രതിഭയൊന്നുമല്ല രജിനികാന്ത് . പക്ഷെ ആ…

    Continue Reading

  • മാധ്യമ സ്ഥാപനങ്ങൾ ജനാധിപത്യത്തിന്റെ പ്രതീക്ഷയാണെന്ന് ദാമോദർ മൗസോ
    , , , ,

    മാധ്യമ സ്ഥാപനങ്ങൾ ജനാധിപത്യത്തിന്റെ പ്രതീക്ഷയാണെന്ന് ദാമോദർ മൗസോ

    ജനാധിപത്യപ്രക്രിയയിൽ മാധ്യമപ്രവർത്തകരുടെ ഉത്തരവാദിത്വവും പ്രാധാന്യവും വർദ്ധിച്ചു വരുന്നതായി ജ്ഞാനപീഠ ജേതാവ് ദാമോദർ മൗസോ. തിരുവനന്തപുരത്ത് നടക്കുന്ന മുപ്പതാമത് എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമപ്രവർത്തകർ ദൗത്യം മറന്നു പ്രവർത്തിക്കരുതെന്നും ഭരണകൂടത്തിന്റെ തെറ്റായ നയങ്ങൾക്കെതിരെ പ്രതികരിക്കാൻ അവർ മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂരിലെ സ്ത്രീ വിഷയത്തിൽ മൗനികളായവർ ഫ്ലയിങ് കിസ്സ് വിവാദത്തിൽ അമിതാവേശം കാണിക്കുന്നത് ശുഭ സൂചന അല്ല. അതെ സമയം എഴുത്തുകാരെയും ചിന്തകന്മാരെയും നിശബ്ദമാക്കാനുള്ള ശ്രമങ്ങളും നടന്നു വരുന്നുണ്ട്.ഈ പ്രവണതയെ…

    Continue Reading

  • പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിന്റെ രണ്ടാമത്തെ ടേക്ക് എ ബ്രേക്ക് വേങ്ങോട് പ്രവർത്തനം തുടങ്ങി
    , , ,

    പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിന്റെ രണ്ടാമത്തെ ടേക്ക് എ ബ്രേക്ക് വേങ്ങോട് പ്രവർത്തനം തുടങ്ങി

    പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് ടേക്ക് എ ബ്രേക്ക് പദ്ധതിയിൽ ഉൾപ്പെടുത്തി വേങ്ങോട് ആധുനിക സൗകര്യങ്ങളോടെ നിർമിച്ച പൊതു ശുചിമുറി സമുച്ചയം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ ജനങ്ങൾക്കായി തുറന്നുകൊടുത്തു. നാടിന്റെ വികസനത്തിന്റെ ഭാഗമായി ഉന്നത നിലവാരത്തിലാണ് ടേക്ക് എ ബ്രേക്കുകൾ സജ്ജീകരിച്ചിരിക്കുന്നത്. പൊതുസ്ഥലങ്ങളിൽ സ്ത്രീകൾക്കും കുട്ടികൾക്കുമുൾപ്പടെ സുരക്ഷിതമായി ഉപയോഗിക്കുന്നതിന് ഇത്തരം വിശ്രമകേന്ദ്രങ്ങളും പൊതു ശുചിമുറികളും അനിവാര്യമാണെന്ന് മന്ത്രി ജി. ആർ അനിൽ വ്യക്തമാക്കി. ആധുനിക സൗകര്യങ്ങളോടെ നിർമിച്ച ടേക്ക് എ ബ്രേക്കുകൾ വൃത്തിയായി…

    Continue Reading

  • തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ വൈകിയതായി പരാതി
    , , , ,

    തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ വൈകിയതായി പരാതി

    തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ നായ കടിയേറ്റ് എത്തിയ കുട്ടിക്ക് ചികിത്സ വൈകിയതായി പരാതി. രാവിലെ 7.30ന് അത്യാഹിത വിഭാഗത്തിൽ എത്തിച്ചിട്ടും പ്രവേശിപ്പിക്കാൻ തയാറായില്ല. ഒപി ടിക്കറ്റ് എടുത്ത് ഡോക്ടറെ കാണണം എന്ന് അത്യാഹിത വിഭാഗത്തിലെ സുരക്ഷാ ജീവനക്കാരൻ നിർബന്ധം പിടിച്ചു എന്ന് പരാതിയിൽ പറയുന്നു. ഒടുവിൽ ഒപിയിൽ ഡോക്ടറെ കാണാനായത് 9.15ന്. പൗഡിക്കോണം സ്വദേശി നന്ദനയ്ക്കാണ് ചികിത്സ വൈകിയത്. പ്രാഥമിക ചികിത്സ പോലും നൽകിയില്ലെന്ന് അച്ഛൻ ഷിബു വ്യക്തമാക്കി. എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്നാണ് സംഭവത്തിൽ ആശുപത്രി…

    Continue Reading

  • കോളേജ് വിദ്യാർത്ഥികൾക്കായുള്ള യു എസ് ടി ‘ഡീകോഡ്’ ഹാക്കത്തോൺ മൂന്നാം പതിപ്പ് പ്രഖ്യാപിച്ചു
    , , , , , , , ,

    കോളേജ് വിദ്യാർത്ഥികൾക്കായുള്ള യു എസ് ടി ‘ഡീകോഡ്’ ഹാക്കത്തോൺ മൂന്നാം പതിപ്പ് പ്രഖ്യാപിച്ചു

    ഇന്ത്യയിൽ അങ്ങോളമിങ്ങോളമുള്ള കോളേജ്, സർവകലാശാലാ വിദ്യാർത്ഥികൾ 19 ലക്ഷം രൂപ സമ്മാനത്തുകയും തൊഴിൽ അവസരവും ലക്ഷ്യമാക്കി ഡീകോഡ് 2023 ഹാക്കത്തോണിൽ മത്സരിക്കുംതിരുവനന്തപുരം, ആഗസ്റ്റ് 9 2023: പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി, ഇന്ത്യയിൽ ഉടനീളമുള്ള വിവിധ കോളേജ്‌, സർവകലാശാലകളിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ഡീകോഡ് ഹാക്കത്തോണിന്റെ മൂന്നാം പതിപ്പ് പ്രഖ്യാപിച്ചു.  ബിരുദ – ബിരുദാനന്തര വിദ്യാർത്ഥികൾ തങ്ങളുടെ കഴിവുകൾ പ്രകടമാക്കുന്നതിനും അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനും സഹായകമാകുന്ന വിധത്തിൽ യു എസ് ടി വിഭാവനം ചെയ്ത…

    Continue Reading

  • പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ആരോഗ്യ മേഖലയ്ക്ക് 558.97 കോടി അനുവദിച്ചു
    , , , ,

    പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ആരോഗ്യ മേഖലയ്ക്ക് 558.97 കോടി അനുവദിച്ചു

    തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ ആരോഗ്യ രംഗത്ത് വന്‍മാറ്റം തിരുവനന്തപുരം: പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ പ്രകാരം തദ്ദേശ സ്ഥാപനങ്ങളുടെ 2022-23 വര്‍ഷത്തെ ഹെല്‍ത്ത് ഗ്രാന്റായി 558.97 കോടി രൂപ അനുവദിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവായി. കെട്ടിടം ഇല്ലാത്ത ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് പുതിയ കെട്ടിടം, ബ്ലോക്ക് പൊതുജനാരോഗ്യ കേന്ദ്രങ്ങള്‍ക്ക് സഹായം, രോഗനിര്‍ണയ സംവിധാനങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ജനകീയാരോഗ്യ കേന്ദ്രങ്ങളിലും ഹെല്‍ത്ത് ആന്റ് വെല്‍നസ് പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കല്‍, നഗരപ്രദേശങ്ങളിലെ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ജനകീയാരോഗ്യ കേന്ദ്രങ്ങളിലും രോഗനിര്‍ണയ സൗകര്യങ്ങള്‍, അര്‍ബന്‍ ഹെല്‍ത്ത്…

    Continue Reading

error: Content is protected !!