Author: News Desk
-

റാങ്കലിസ്റ്റ് പ്രസിദ്ധീകരിച്ചു
പോസ്റ്റ് ബേസിക് ബി.എസ്.സി നേഴ്സിംഗ് ഡിഗ്രി കോഴ്സ് പ്രവേശനത്തിനുള്ള റാങ്ക്ലിസ്റ്റ് www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റിലുള്ളവർ കോളേജ് ഓപ്ഷനുകൾ ഒക്ടോബർ 26നകം ഓൺലൈനായി സമർപ്പിക്കണം. ഓപ്ഷനുകൾ സമർപ്പിക്കാത്തവരെ അലോട്ട്മെന്റിൽ പരിഗണിക്കില്ലെന്ന് എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471-2560363,2560364
-

വിധവ – അഗതി പെൻഷനുകൾ 5000 രൂപയായി വർദ്ധിപ്പിക്കുക
വിധവ – അഗതി പെൻഷനുകൾ 5000 രൂപയായി വർദ്ധിപ്പിക്കുക, വിധവ – അവിവാഹിത പെൻഷൻ അപാകത പരിഹരിക്കുക, അഭയ കിരണം ധനസഹായങ്ങൾ വിതരണം ചെയ്യുക, തടഞ്ഞുവച്ചിരിക്കുന്ന ദേശീയ കുടുംബക്ഷേമ സഹായം തടസ്സം നീക്കി ഉടനടി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള വിധവാ സംഘം നടത്തിയ സെക്രട്ടേറിയറ്റ് ധർണ്ണയിൽ സംഘടനാ ചെയർമാൻ ടി. എൻ. രാജൻ പ്രസംഗിക്കുന്നു. സംഘടനാ സംസ്ഥാന പ്രസിഡന്റ് കെ. എൻ. ഗിരിജ, ജനറൽ സെക്രട്ടറി രജനി ഉദയൻ, ചെയർപെഴ്സ്ൻ കെ. ടി. ഗീത…
-

വർക്കല മണ്ഡലത്തിലെ മൂന്നു സ്കൂളുകൾ കൂടി ഇനി ഹൈടെക്
*പുതിയ സ്കൂൾ കെട്ടിടങ്ങൾ ഉയരുമ്പോൾ കുട്ടികളുടെ കളിസ്ഥലങ്ങൾ ഇല്ലാതാകരുത്: വിദ്യാഭ്യാസമന്ത്രി തിരുവനന്തപുരം ജില്ലയിൽ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തിയ പൊതു വിദ്യാലയങ്ങളുടെ പട്ടികയിലേക്ക് വർക്കല മണ്ഡലത്തിലെ മൂന്ന് സ്കൂളുകൾ കൂടി. നാവായിക്കുളം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ, കിഴക്കനേല എൽ പി സ്കൂൾ എന്നിവിടങ്ങളിൽ നിർമ്മിച്ച ബഹുനില കെട്ടിടങ്ങളുടെ ഉദ്ഘാടനം പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. പുല്ലൂർമുക്ക് എം എൽ പി സ്കൂളിൽ ബഹുനില കെട്ടിടത്തിന്റെ ശിലാ സ്ഥാപനവും നടത്തി. കുട്ടികളുടെ പാഠ്യ നിലവാരം…
-

റാസല്‍ഖൈമ ഇക്കണോമിക് സോണിന്റെ ആഭിമുഖ്യത്തിൽ ബിസിനസ് എക്സ്ചേഞ്ച് പ്രോഗ്രാം കൊച്ചിയില്‍
കൊച്ചി: യുഎഇ റാസല്‍ഖൈമയില്‍ ബിസിനസ് അവസരങ്ങള്‍ കണ്ടെത്തുന്നതിന് കേരളത്തില്‍ നിന്നുള്ള സംരംഭകര്‍ക്ക് സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെ റാസല്‍ഖൈമ ഇക്കണോമിക് സോണ്‍ ബിസിനസ് എക്സ്ചേഞ്ച് പ്രോഗ്രാം കൊച്ചിയില്‍. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, വിവിധ വ്യാവസായിക സംഘടനകള്‍, ചാനല്‍ ഐ ആം ഡോട്ട് കോം എന്നിവയുടെ സഹകരണത്തോടെ ഒക്ടോബര്‍ 27, 28 തീയതികളിലായി കളമശേരി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ ഇന്റഗ്രേറ്റഡ് കോംപ്ലക്സിലാണ് എക്‌സ്‌ചേഞ്ച് പ്രോഗ്രാം നടക്കുന്നത്. ബിസിനസ് എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി റാക്കേസില്‍ നിന്നുള്ള കമ്പനി സജ്ജീകരണ വിദഗ്ധർ അടങ്ങുന്ന…
-

ജില്ലാ അത്ലറ്റിക് മത്സരങ്ങളില്‍ മെഡല്‍ നേടിയവര്‍
ഇക്കഴിഞ്ഞ ജില്ലാ അത്ലറ്റിക് മത്സരങ്ങളില്‍ മെഡല്‍ നേടിയ സെന്‍ട്രല്‍ സ്റ്റേഡിയം ടീം. മെഡല്‍ നില: അനന്യ (100 മീറ്റര്‍, 300 മീറ്റര്‍) അണ്ടര്‍ 16 കാറ്റഗറിയില്‍ ഒന്നാം സ്ഥാനം, ശരണ്യ ഹൈ ജമ്പില്‍ അണ്ടര്‍ 16 കാറ്റഗറിയില്‍ ഒന്നാം സ്ഥാനം, നിരഞ്ജന (100 മീറ്റര്‍) അണ്ടര്‍ 12 കാറ്റഗറിയില്‍ ഒന്നാം സ്ഥാനവും 50 മീറ്ററില്‍ മൂന്നാം സ്ഥാനവും, ആര്യ (100 മീറ്റര്‍) സ്ത്രീ കാറ്റഗറിയിലും ലോങ്ങ് ജമ്പിലും രണ്ടാം സ്ഥാനം, എറിക്ക് അണ്ടര്‍ 18 കാറ്റഗറിയില്‍ ട്രിപ്പിള്‍…
-

ലഹരിയ്ക്കെതിരെ കൂട്ടയോട്ടം : മന്ത്രി ആൻ്റണി രാജു ഫ്ലാഗ് ഓഫ് ചെയ്തു
സംസ്ഥാന യുവജനക്ഷേമ ബോർഡും തിരുവനന്തപുരം ജില്ലാ യുവജനകേന്ദ്രവും സംഘടിപ്പിച്ച ലഹരിക്കെതിരെയുള്ള കൂട്ടയോട്ടം ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഫ്ലാഗ് ഓഫ് ചെയ്തു. എ. എ റഹീം എം. പി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മ്യൂസിയം മുതൽ പാളയം രക്തസാക്ഷി മണ്ഡപം വരെയുള്ള കൂട്ടയോട്ടത്തിൽ എ. എ റഹീം എം. പിയോടൊപ്പം ടീം കേരള അംഗങ്ങൾ, യൂത്ത് ക്ലബ്ബ് അംഗങ്ങൾ, അവളിടം ക്ലബ്ബ് അംഗങ്ങൾ, സെന്റ് മേരീസ് സ്കൂളിലെ എൻ. സി. സി കേഡറ്റുകൾ തുടങ്ങിയവരും …
-

പട്ടം എസ് യു ടി ആശുപത്രിയില്‍ ‘അന്താരാഷ്ട്ര അണുബാധ പ്രതിരോധ വാരം’ ആചരിച്ചു
തിരുവനന്തപുരം: അന്താരാഷ്ട്ര അണുബാധ പ്രതിരോധ വാരത്തോടനുബന്ധിച്ച് എസ് യു ടി ആശുപത്രിയില്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. അണുബാധ പ്രതിരോധിക്കുന്നതിനു ഭാവി തലമുറയെ പ്രാപ്തരാക്കണം എന്ന സന്ദേശം പങ്കുവച്ചു കൊണ്ട് ആശുപത്രിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കേണല്‍ രാജീവ് മണ്ണാളി പരിപാടി ഉദ്ഘാടനം ചെയ്തു. അണുബാധ നിയന്ത്രണ പ്രവര്‍ത്തികളില്‍ മികച്ച പ്രകടനം കാഴ്ചവച്ച ഡിപ്പാര്‍ട്ടുമെന്റുകള്‍ക്കുള്ള പുരസ്‌കാരവും അദ്ദേഹം ചടങ്ങില്‍ വച്ചു നല്‍കി. അണുബാധ നിയന്ത്രണം സംബന്ധമായ വിവിധ വിഷയങ്ങളെ പ്രതിപാദിച്ചു കൊണ്ട് ഡോ ഷറീക്ക് പി എസ് (ഇന്‍ഫക്ഷന്‍…
-

ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി വാക്കത്തോൺ നടത്തി
ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി ഇന്ന്‍ (22.10.22) വാക്കത്തോൺ നടത്തി. പൂജപ്പുരയിലെ RARI-ൽ നിന്ന് പാങ്ങോട് മിലിട്ടറി ക്യാമ്പസിലേക്ക് 5 കിലോമീറ്റർ നടത്തം.ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR) മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സീനിയർ ഗ്രേഡ് ഡോ. നന്ദിനി കുമാർ വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു.
-

ശാസ്തമംഗലം ഗവ എല്‍പി എസിന് പുസ്തകങ്ങള്‍ കൈമാറി
സ്കൂൾ ലൈബ്രറി വിപുലീകരണവുമായി ബന്ധപ്പെട്ട് പുസ്തക സമാഹരണ പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ശാസ്തമംഗലം വാർഡ് കൗൺസിലർ ശ്രീ.മധുസൂദനൻ നായർ ഉദ്ഘാടനം ചെയ്തു. സമാജ് സേവാ സമിതി നമ്മുടെ സ്കൂൾ ലൈബ്രറിയിലേക്ക് സ്പോൺസർ ചെയ്ത് വാങ്ങിയ 12000 രൂപയുടെ പുസ്തകങ്ങൾ സമാജ് സേവാ സമിതിയുടെ ട്രഷറർ ശ്രീ. അനിൽകുമാർ വിദ്യാലയത്തിന് കൈമാറി. ഒപ്പം ബാലസാഹിത്യ ഇൻസ്റ്റിട്യൂട്ട് സംഭാവന ചെയ്ത പുസ്തകങ്ങൾ അതിന്റെ ഡയറക്ടർ ശ്രീ പള്ളിയറ ശ്രീധരൻ HM ശ്രീമതി. അനിതകുമാരി ടീച്ചറിന് കൈമാറി.
-

കിഡ്സ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ഇന്ത്യൻ ഡെന്റൽ അസോസിയേഷനും ലയൺസ് ക്ലബ്ബ് ഓഫ് ടിവാൻഡ്രവും രാജധാനി ലയൺസ് ക്ലബ്ബ് ഓഫ് ഒയാസിസും സംയുക്തമായി കിഡ്സ് മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. പ്രസ്തുത പരിപാടിയിൽ പൂർവ്വ വിദ്യാർത്ഥി സംഘടനയിലെ അംഗങ്ങളും രക്ഷിതാക്കളും ഡോക്ടർമാരും PTA ഭാരവാഹികളും പങ്കെടുത്തു.
You May Have Missed














