സ്കൂൾ ലൈബ്രറി വിപുലീകരണവുമായി ബന്ധപ്പെട്ട് പുസ്തക സമാഹരണ പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ശാസ്തമംഗലം വാർഡ് കൗൺസിലർ ശ്രീ.മധുസൂദനൻ നായർ ഉദ്ഘാടനം ചെയ്തു. സമാജ് സേവാ സമിതി നമ്മുടെ സ്കൂൾ ലൈബ്രറിയിലേക്ക് സ്പോൺസർ ചെയ്ത് വാങ്ങിയ 12000 രൂപയുടെ പുസ്തകങ്ങൾ സമാജ് സേവാ സമിതിയുടെ ട്രഷറർ ശ്രീ. അനിൽകുമാർ വിദ്യാലയത്തിന് കൈമാറി. ഒപ്പം ബാലസാഹിത്യ ഇൻസ്റ്റിട്യൂട്ട് സംഭാവന ചെയ്ത പുസ്തകങ്ങൾ അതിന്റെ ഡയറക്ടർ ശ്രീ പള്ളിയറ ശ്രീധരൻ HM ശ്രീമതി. അനിതകുമാരി ടീച്ചറിന് കൈമാറി.
