നെയ്യാറ്റിന്‍കര എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന കരിയര്‍ ഡവലപ്പ്മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഐബിപിഎസ്, എസ്എസ്സി മത്സര പരീക്ഷക്കുള്ള സൗജന്യ പരിശീലന പരിപാടിയില്‍ ഒഴിവുള്ളതായി എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. പ്രവേശനം നേടാന്‍ താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ രണ്ടിനകം കരിയര്‍ ഡവലപ്പ്മെന്റ് സെന്ററില്‍ നേരിട്ടെത്തി പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 7034332658, 7306636511, ഇ-മെയില്‍ cdcntka@kerala.gov.in