പുകയുടേയും കനലിന്റെയും കൂടെ അവളുടെ ഹൃദയ- താളങ്ങളുടേയും നോവറിഞ്ഞഅടുക്കള.കയ്യാളവൾ, ഉള്ളെരിഞ്ഞുനീറ്റിയെടുത്ത ആഹാരമായിരംപേർക്ക് വിളമ്പി.എപ്പോഴൊക്കെയോ ഉപ്പും മുളകും പരസ്പരം വഴിമാറിപ്പോയത്,കറിക്കൂട്ട് വേണ്ടവിധത്തിൽചേരാതെപോയത്,ചിലപ്പോഴൊക്കെ മിക്സിഅവളുടെ സങ്കടങ്ങളെകശക്കിയെറിയാറുണ്ട്.അവളുടെ ഉള്ളിലുള്ള രോഷംമുഴുവൻ ഏറ്റെടുത്തമട്ടിൽവലിയ ശബ്ദം ചീറ്റിച്ചുകൊണ്ട്കുക്കറും അവളോട് കൂടാറുണ്ട്.സിങ്ക് നിറഞ്ഞ് കലഹിച്ച പാത്രങ്ങളൊക്കെയും ക്ഷമയോടെ അവളെ കാത്തിരിക്കാറുണ്ട്.അരങ്ങത്തേയ്ക്ക് […]