സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സിഡിറ്റിന്റെ തിരുവല്ല മെയിന്‍ കേന്ദ്രത്തില്‍ ദൃശ്യമാധ്യമ സാങ്കേതിക കോഴ്സുകള്‍ക്കുള്ള അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇന്‍ അനിമേഷന്‍, ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍, ഡിപ്ലോമ ഇന്‍ വീഡിയോഗ്രാഫി, ഡിപ്ലോമ ഇന്‍ എഡിറ്റിംഗ്, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രാഫി തുടങ്ങിയ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഡിപ്ലോമ കോഴ്സുകള്‍ക്ക് ആറുമാസമാണ് കാലാവധി. പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രാഫിക്ക് അഞ്ചു ആഴ്ചയാണ് കാലാവധി. വിദ്യാഭ്യാസ യോഗ്യത എസ്എസ്എല്‍സി. താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ സെപ്റ്റംബര്‍ 20ന് മുമ്പായി അപേക്ഷിക്കണമെന്ന് കോഴ്സ് കോര്‍ഡിനേറ്റര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 8547720167/ 6238941788, വെബ്സൈറ്റ് : https://mediastudies.cdit.org/