Ananthapuri Online News

Anantham Athivegam Ananthapuri Varthakal

ഇന്ന് മാധ്യമ പ്രവർത്തകർക്ക് നേരെ വിഴിഞ്ഞത്ത് നടന്നത് ആസൂത്രിതമായ ആക്രമണം

കാരണം കഴിഞ്ഞ കുറച്ച് നാളുകളായി സമരത്തിൻ്റെ പബ്ലിസിറ്റി കുറഞ്ഞത്

മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്യണമെന്ന ലക്ഷ്യത്തോടെ തന്നെ ആണ് ഇന്ന് വിഴിഞ്ഞത്ത് ലത്തീൻ അതിരൂപത ആക്രമണം അഴിച്ചു വിട്ടത്. സമരത്തിൻ്റെ പേരിൽ കാണിക്കുന്ന അക്രമം ചിത്രീകരിക്കാൻ ആര് ശ്രമിച്ചാലും അവരെ ആക്രമിക്കുന്ന രീതി ആയിരുന്നു ഇന്ന് നടന്നത്. ഇതിനായി സ്ത്രീകളെ ആണ് കൂടുതലായി രംഗത്ത് ഇറക്കിയത്. കുഞ്ഞാടുകൾക്ക് നല്ല വാക്ക് ഓതി കൊടുക്കേണ്ട പാതിരിമാരുടെ വായിൽ നിന്ന് വനിതാ മാധ്യമ പ്രവർത്തകർക്ക് നേരെ ഉണ്ടായ അശ്ലീല പ്രയോഗങ്ങള്‍ അപലപനീയം ആണ്.

കഴിഞ്ഞ കുറച്ചു നാളുകളായി സമരവുമായി ബന്ധപ്പെട്ട വാർത്തകൾക്ക് മാധ്യമങ്ങൾ പ്രാധാന്യം കൊടുക്കാത്തതും നാട്ടുകാരുടെ ജനകീയ സമിതി സമരം ശക്തി ആർജിക്കുന്നത് മാധ്യമങ്ങൾ വാർത്ത നൽകുന്നതും ആണ് ഇവരുടെ പ്രധാന പ്രശ്നം. അക്രമത്തിനു പിന്നിൽ നടന്ന ഗൂഡാലോചനയെ കുറിച്ച് പോലീസ് അന്വേഷണം നടത്തി പ്രതികൾക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കണം.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!