Ananthapuri Online News

Anantham Athivegam Ananthapuri Varthakal

ആഭ്യന്തര സെക്രട്ടറി കാര്‍ അപകടത്തില്‍പ്പെട്ടു

ആഭ്യന്തര സെക്രട്ടറി ഡോ: വി വേണുവും ഭാര്യ ശാരദാ മുരളീധരൻ 1AS നും വാഹനാപകടത്തിൽ പരിക്കേറ്റു. ഇന്ന് പുലർച്ചെ ഒരു മണിക്ക് കായംകുളത്താണ് അപകടം. തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ഇവർ സഞ്ചരിച്ച കാർ എതിരേവന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഡ്രൈവർ അഭിലാഷ്, കുടുംബസുഹൃത്തുക്കളായ പ്രണവ്, സൗരവ് എന്നിവർക്കും പരിക്കുണ്ട്. എല്ലാപേരുടെയും ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

error: Content is protected !!