Ananthapuri Online News

Anantham Athivegam Ananthapuri Varthakal

ഗാന്ധിഭവനിലെ കുരുന്നുകള്‍ക്ക് വിഷു കൈനീട്ടവുമായി തപാല്‍ വകുപ്പ്

പത്തനാപുരം: പത്തനാപുരം ഗാന്ധിഭവനിലെ അനാഥ കുരുന്നുകള്‍ക്ക് വിഷു പ്രമാണിച്ച് കൈനീട്ടവുമായി കേരള തപാല്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി. കേരളത്തിലെ പ്രമുഖ ജീവകാരുണ്യ പ്രസ്ഥാനമായ ഗാന്ധിഭവനിലെ ചില്‍ഡ്രന്‍സ് ഹോമിലെ കുഞ്ഞുങ്ങള്‍ക്കാണ് വിഷുക്കൈനീട്ടവുമായി ഉദ്യോഗസ്ഥര്‍ എത്തിയത്. നേരിട്ടെത്തി 101 രൂപ വീതം ഓരോ കുട്ടിക്കും നല്‍കി വിഷു ആശംസകള്‍ നേര്‍ന്നാണ് അവര്‍ മടങ്ങിയത്. തപാല്‍ വകുപ്പ് ഉദ്യോഗസ്ഥരായ അനുജ, ഷീജ എന്നിവരാണ് കൈനീട്ടം നല്‍കാന്‍ നേരിട്ടെത്തിയത്. ഈ കൈനീട്ടം അമൂല്യമാണെന്നും സുമനസ്സുകളുടെ ഇത്തരം പ്രവര്‍ത്തികളില്‍ സന്തോഷം ഉണ്ടെന്നും ഗാന്ധിഭവന്‍ സെക്രട്ടറി പുനലൂര്‍ സോമരാജന്‍ പറഞ്ഞു.

error: Content is protected !!