Ananthapuri Online News

Anantham Athivegam Ananthapuri Varthakal

സമ്പൂർണ വലിച്ചെറിയൽ മുക്ത ഗ്രാമപഞ്ചായത്തായി പെരുങ്കടവിള

ശുചിത്വ സുന്ദര ഗ്രാമപഞ്ചായത്തുകളുടെ പട്ടികയിലേക്ക് പെരുങ്കടവിളയും. മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി. സമ്പൂർണ വലിച്ചെറിയൽ മുക്ത പഞ്ചായത്തായി പെരുങ്കടവിള ഗ്രാമപഞ്ചായത്തിനെ പ്രഖ്യാപിച്ചു. നവകേരളം കർമ്മ പദ്ധതി സംസ്ഥാന കോർഡിനേറ്റർ ടി.എൻ.സീമ പ്രഖ്യാപനം നടത്തി. പ്രകൃതിയുടെയും മനുഷ്യന്റെയും ആരോഗ്യ സംരക്ഷണത്തിന് ഊന്നൽ നൽകുന്ന പഞ്ചായത്തിന്റെ പദ്ധതികൾ പ്രശംസനീയമാണെന്ന് ടി.എൻ.സീമ പറഞ്ഞു. ഹരിതകർമ്മ സേനയ്ക്കുള്ള ഇലക്ട്രിക് വാഹനത്തിന്റെ ഫ്‌ളാഗ് ഓഫും നിർവഹിച്ചു. പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. ലാൽകൃഷ്ണൻ മാലിന്യ മുക്ത പ്രതിജ്ഞ ചൊല്ലികൊടുത്തു. വലിച്ചെറിയൽ മുക്ത യജ്ഞത്തിൽ പങ്കാളികളായ പ്രവർത്തകരെ ചടങ്ങിൽ ആദരിച്ചു.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!