Ananthapuri Online News

Anantham Athivegam Ananthapuri Varthakal

അനന്തപുരി എഫ്.എം. നിര്‍ത്താനുള്ള തീരുമാനം പുനപ്പരിശോധിക്കണം

തിരുവനന്തപുരം: ആകാശവാണിയുടെ തിരുവനന്തപുരം എഫ്.എം. സ്‌റ്റേഷനായ അനന്തപുരി എഫ്. എമ്മിന്റെ പ്രക്ഷേപണം നിര്‍ത്താനുള്ള തീരുമാനം പുനപ്പരിശോധിക്കണമെന്ന്‍ രമേശ് ചെന്നിത്തല പ്രസാര്‍ഭാരതിക്ക് കത്ത് നല്‍കി. അഞ്ച് ദശലക്ഷത്തോളം ശ്രോതാക്കളുള്ള പ്രിയപ്പെട്ട റേഡിയോ ചാനലാണ് അനന്തപുരി എഫ്.എം എന്ന് രമേശ് ചെന്നിത്തല കത്തില്‍ സൂചിപ്പിച്ചു. തിരുവനന്തപുരത്തിന്റെ സാംസ്‌ക്കാരിക ജീവിതവുമായി ചേര്‍ന്ന ചാനലായിരുന്നു അനന്തപുരി എഫ്.എം ചാനല്‍.

കാലാവസ്ഥ, ട്രാഫിക്, കുടിവെള്ള വിതരണം, വൈദ്യുതി വിതരണം തുടങ്ങി നിത്യജീവിതവുമായി ബന്ധപ്പെട്ട ഏറ്റവും ഒടുവിലത്തെ വിവരങ്ങള്‍ക്ക് ജനലക്ഷങ്ങള്‍ ആശ്രയിക്കുന്നതും അനന്തപുരി എഫ്.എമ്മിനെയാണ്. ഈ റേഡിയോ ചാനലിന്റെ പ്രക്ഷേപണം നിര്‍ത്താനുള്ള തീരുമാനം പുനപ്പരിശോധിക്കണമെന്ന് രമേശ് ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!