കൊല്ലവർഷം 1199-ലെ ശബരിമല, മാളികപ്പുറം ദേവസ്വങ്ങളിലേയ്ക്കുള്ള മേൽശാന്തി നിയമനത്തിന് തുലാമാസം ഒന്നിന് നടക്കുന്ന നറുക്കെടുപ്പിലേക്കായി തിരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടിക പ്രസിദ്ധീകരിച്ചു. ശബരിമലയിലേക്ക് 17 പേരും മാളികപ്പുറം ക്ഷേത്രത്തിലേക്ക് 12 പേരും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. പരിശോധനകൾക്ക് ശേഷം ശബരിമലയിലേക്ക് ആകെ ലഭിച്ച 59 അപേക്ഷകളിൽ നിന്ന് 51 പേർ ഇൻ്റർവ്യൂവിന് യോഗ്യത നേടിയിരുന്നു. മാളികപ്പുറത്തേക്ക് ലഭിച്ച 40 അപേക്ഷകരിൽ 36 പേരും ഇൻറർവ്യൂവിന് യോഗ്യത നേടി. ഹൈക്കോടതിയുടെയും ദേവസ്വം ബോർഡിൻ്റെയും അംഗീകാരത്തിനു ശേഷമാണ് നറുക്കെടുപ്പിനായുള്ള മേൽശാന്തിമാരുടെ പട്ടിക പ്രസിദ്ധീകരിച്ചത്.ദേവസ്വം ബോർഡ് വെബ് സൈറ്റിൽ പട്ടിക ലഭ്യമാണ്. തുലാം ഒന്നായ ഒക്ടോബർ 18ന് രാവിലെ ശബരിമല ധർമ്മശാസ്താ ക്ഷേത്രസന്നിധിയിലും മാളികപ്പുറം ക്ഷേത്ര സന്നിധിയിലുമായി മേൽശാന്തി നറുക്കെടുപ്പ് നടക്കുമെന്ന് പബ്ലിക് റിലേഷൻസ് ഓഫീസർ സുനിൽ അരുമാനൂർ പറഞ്ഞു.
ശബരിമല മാളികപ്പുറം ദേവസ്വങ്ങളിലേയ്ക്കുള്ള മേൽശാന്തി പട്ടിക പ്രസിദ്ധീകരിച്ചു
📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ
Preferred Source ആയി ചേർക്കൂ.

