Ananthapuri Online News

Anantham Athivegam Ananthapuri Varthakal

രണ്ടു പി. എസ്. സി വിജ്ഞാപനങ്ങള്‍ റദ്ദാക്കി

13.04.2022ലെ ഗസറ്റ് വിജ്ഞാന പ്രകാരം തിരുവനന്തപുരം ജില്ലയില്‍ എന്‍.സി.സി / സൈനിക ക്ഷേമ വകുപ്പില്‍ ഡ്രൈവര്‍ ഗ്രേഡ് രണ്ട് (എച്ച്.ഡി.വി) കാറ്റഗറി നമ്പര്‍ 091/ 2022 തസ്തികയുടെ തെരഞ്ഞെടുപ്പിലേക്കായി നടത്തിയ പ്രായോഗിക പരീക്ഷയില്‍ യോഗ്യതയുള്ള ആരും പങ്കെടുത്തിട്ടില്ലാത്തതിനാല്‍ പ്രസ്തുത വിജ്ഞാപന പ്രകാരമുള്ള തെരഞ്ഞെടുപ്പ് നടപടികള്‍ റദ്ദാക്കിയതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

16.08.2022ലെ ഗസറ്റ് വിജ്ഞാപന പ്രകാരം തിരുവനന്തപുരം ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് രണ്ട് കാറ്റഗറി നമ്പര്‍ 327/2022 തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ലഭ്യമല്ലാത്തതിനാല്‍ പ്രസ്തുത വിജ്ഞാപന പ്രകാരമുള്ള എല്ലാ തുടര്‍ തെരഞ്ഞെടുപ്പ് നടപടികളും റദ്ദാക്കിയതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!