Ananthapuri Online News

Anantham Athivegam Ananthapuri Varthakal

അയ്യപ്പന്മാര്‍ക്ക് സൗജന്യ ഫിസിയോതെറാപ്പി ക്ലിനിക് ഒരുക്കി

മണ്ഡലകാലത്ത് ശബരിമലയില്‍ എത്തുന്ന അയ്യപ്പന്മാര്‍ക്കായി  ശബരീപീഠത്തിന് സമീപത്തായി സജ്ജീകരിച്ച സൗജന്യ ഫിസിയോതെറാപ്പി ക്ലിനിക്കിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് നിര്‍വഹിച്ചു.

ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ഫിസിയോതെറാപ്പിസ്റ്റും, പത്തനംതിട്ട റിഹാബിലിറ്റേഷന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സെന്ററും (പി ആര്‍ പി സി ) സംയുക്തമാണ് സൗജന്യ ക്ലിനിക്ക് നടത്തുന്നത്. പി ആര്‍ പി സി പ്രസിഡന്റ്  ഹര്‍ഷകുമാര്‍, ചെയര്‍മാന്‍  കെ പി ഉദയഭാനു, ഗവേണിങ് മെമ്പര്‍ അഡ്വ.എസ്.മനോജ്, ജനറല്‍ സെക്രട്ടറി അഡ്വ.എസ്. ഷാജഹാന്‍, ഐ എ പി സംസ്ഥാന പ്രസിഡന്റ് ഡോക്ടര്‍ ശ്രീജിത്ത് നമ്പൂതിരി, പത്തനംതിട്ട കണ്‍വീനര്‍ ഡോ. നിഷാദ് എസ്, അഡ്വ.എസ്. ഷാജഹാന്‍, ഡോ.ഹരി, ഡോ.വിശാല്‍ജോണ്‍സണ്‍, ഡോ.ജിം ഗോപാലകൃഷ്ണന്‍, ഡോ.ബൈജു ജയകുമാര്‍, ഡോ.വിനോദ്, വി പി രാജശേഖരന്‍ നായര്‍, നാഗരാജു, എന്നിവര്‍ പങ്കെടുത്തു.

മല കയറിവരുന്ന അയ്യപ്പഭക്തര്‍ക്ക് കൂടുതലായി അനുഭവപ്പെടുന്ന പേശി വേദന, സന്ധി വേദന, പേശി വലിവ് തുടങ്ങിയ വിവിധ ശാരീരിക പ്രശ്‌നങ്ങള്‍ പെട്ടെന്ന് തന്നെ സുഖപ്പെടുത്തുന്ന രീതിയിലുള്ള സൗകര്യങ്ങളാണുള്ളത്.8 മുതല്‍ വൈകുന്നേരം 5 വരെയാണ് ക്ലിനിക് പ്രവര്‍ത്തിക്കുന്നത്.നിലവില്‍ സംസ്ഥാനത്തിന് പുറത്തുള്ളവര്‍ ഉള്‍പ്പെടെ ആറ് ഫിസിയോതെറാപ്പിസ്റ്റുകളാണ് ഇവിടെ ഉള്ളത്.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!