Ananthapuri Online News

Anantham Athivegam Ananthapuri Varthakal

ക്രിസ്മസ് പുതുവത്സരമാഘോഷിച്ച് ചായക്കട കൂട്ടായ്മ

കേരളത്തില്‍ തന്നെ പ്രശസ്തമായ തിരുവനന്തപുരം ശാസ്തമംഗലം ചന്ദ്രന്‍കടമുക്കിലെ ചന്ദ്രന്‍ ചേട്ടന്റെ ചായ രുചി കൂട്ടായ്മ ക്രിസ്മസ് പുതുവത്സരമാഘോഷിച്ചു. ഇന്ന് ഡിസംബര്‍ 30 ന് വൈകുന്നേരം ചിന്ത്യ ഒരു ചായക്കടയുടെ മുന്നില്‍ ക്രിസ്മസ് പുതുവത്സര കേക്ക് മുറിച്ചുകൊണ്ട് ആരാധ്യനായ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ ശ്രീ കെ പി ജയചന്ദ്രന്‍ ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പരിപാടികളുടെ ഭാഗമായി ദേശീയ സംസ്ഥാന തലത്തില്‍ കായിക മത്സരങ്ങളില്‍ മെഡലുകള്‍ വാരിക്കൂട്ടിയ ചായക്കൂട്ടായ്മയിലെ അംഗമായ സിബിന്‍ ചന്ദ്രനെ ആദരിച്ചു.

പ്രസ്തുത ചടങ്ങില്‍ കൂട്ടായ്മയിലെ മുതിര്‍ന്ന അംഗങ്ങളായ ചിന്ത്യ ചായക്കട ഉടമ ശ്രീ ചന്ദ്രന്‍, ശ്രീ ശാസ്തമംഗലം മോഹനന്‍, ശാസ്തമംഗലം വാര്‍ഡ്‌ കൌണ്‍സിലര്‍ ശ്രീ മധുസൂധനന്‍, ശ്രീ അബ്ദുല്‍ ഷുക്കൂര്‍, ശ്രീ ഹരി എന്നിവരെയും ആദരിച്ചു.

ചടങ്ങിനു ശേഷം പ്രശസ്ത പിന്നണി ഗായകരുടെ ഗാനമേളയും അരങ്ങേറി. ചായക്കട കൂട്ടായ്മ മറ്റു നിരവധി സേവന പ്രവര്‍ത്തനങ്ങളും നടത്തി വരുന്നു.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!