Ananthapuri Online News

Anantham Athivegam Ananthapuri Varthakal

കലാനിധി – രാജാരവിവർമ്മ പുരസ്കാരം അഭിജിത്ത് ജയന്

തിരുവനന്തപുരം: ZEE മലയാളം ന്യൂസ് തിരുവനന്തപുരം ബ്യൂറോയിലെ കറസ്പോണ്ടൻ്റ് അഭിജിത്ത് ജയന് കലാനിധി – രാജാരവിവർമ്മ ദൃശ്യ ശബ്ദ സന്നിവേശ പുരസ്‌കാരം. ചലച്ചിത്ര നിർമാതാവ് കിരീടം ഉണ്ണി, ഡോ. സി. ഉദയകല, മുക്കംപാലമൂട് രാധാകൃഷ്ണൻ, ഗീതാ രാജേന്ദ്രൻ, റഹിം പനവൂർ എന്നിവർ ഉൾപ്പെട്ട കമ്മിറ്റിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.

മാർച്ച് 8 ന് വെള്ളിയാഴ്ച വൈകിട്ട് 5.30 ന് നെയ്യാറ്റിൻകര ചെങ്കൽ മഹേശ്വരം ശിവപാർവതി ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ കിളിമാനൂർ കൊട്ടാരം രാജപ്രതിനിധി രാമവർമ്മ തമ്പുരാൻ പുരസ്കാരം സമ്മാനിക്കും. ചെങ്കൽ മഹേശ്വരം ക്ഷേത്രം മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി, മന്ത്രി കെ.ബി ഗണേഷ്കുമാർ, മേജർ രവി, സൂര്യ കൃഷ്ണമൂർത്തി, നേമം പുഷ്പരാജ്, അഡ്വ. വിജയമോഹൻ തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!