Ananthapuri Online News

Anantham Athivegam Ananthapuri Varthakal

ലഹരി വിരുദ്ധ ഷോര്‍ട്ട് ഫിലിം ‘വേരുകള്‍’ നാളെ റിലീസ് ചെയ്യും

കേരള എക്‌സൈസ് വകുപ്പ്, കിംസ് ഹെല്‍ത്ത്,കേരള ലോ അക്കാദമി എന്നിവരുമായി സഹകരിച്ച് വിദ്യാലയങ്ങളില്‍ നടപ്പിലാക്കുന്ന ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി തിരുവനന്തപുരം പ്രസ് ക്ലബ് നിര്‍മിച്ച ലഘുചിത്രത്തിന്റെ റിലീസിംഗ് നാളെ നടക്കും. വൈകിട്ട് 3 മണിക്ക് തൈക്കാട് മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തിരുവനന്തപുരം ഡി സി പി പി നിധിൻ രാജ് IPS ചിത്രം റിലീസ് ചെയ്യും.

പ്രസ് ക്ലബ് പ്രസിഡന്റ് പി ആര്‍ പ്രവീണ്‍ അധ്യക്ഷനാവും. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അജയ് കെ ആര്‍, കൗണ്‍സിലര്‍ ജി മാധവദാസ്, കിംസ് ഹെല്‍ത്ത് സിഇഒ രശ്മി അയിഷ, ലോ അക്കാദമി ഡയറക്ടര്‍ പ്രൊഫ. കെ അനില്‍കുമാര്‍, തൈക്കാട് മോഡല്‍ എച്ച്എസ്എസ് പ്രിന്‍സിപ്പല്‍ പ്രമോദ് കെ വി, വൈസ് പ്രിന്‍സിപ്പല്‍ ഫ്രീഡ മേരി ജെ എം,പിടിഎ പ്രസിഡന്റ് സുരേഷ്‌കുമാര്‍ ആര്‍ എന്നിവര്‍ പങ്കെടുക്കും.

പ്രസ് ക്ലബ് ജേര്‍ണലിസം ഇന്‍സ്റ്റിറ്റ്യൂട്ടിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ പ്രകാശ് പ്രഭാകറാണ് വേരുകള്‍ എന്ന ലഘുചിത്രം സംവിധാനം ചെയ്തത്.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!