Ananthapuri Online News

Anantham Athivegam Ananthapuri Varthakal

ഇന്ത്യയിൽ നിന്ന് പെട്രോൾ ഇറക്കുമതി ചെയ്യാൻ ആരംഭിച്ച് റഷ്യ

മോസ്കോ: യുക്രൈനുമായുള്ള യുദ്ധം കൊടുമ്പിരി കൊള്ളുന്നതിനിടയിൽ, ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ നിന്ന് പെട്രോൾ ഇറക്കുമതി ചെയ്യാൻ ആരംഭിച്ച് റഷ്യ. റഷ്യയിലെ എണ്ണശുദ്ധീകരണ ശാലകൾ ലക്ഷ്യമിട്ട് യുക്രൈൻ കഴിഞ്ഞ ആഴ്ചകളിൽ നടത്തിയ ശക്തമായ ഡ്രോൺ ആക്രമണങ്ങളാണ് റഷ്യയെ കടുത്ത ഇന്ധന പ്രതിസന്ധിയിലാക്കിയത്. ഇതോടെയാണ് ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉത്പാദക രാജ്യങ്ങളിലൊന്നായ റഷ്യയ്ക്ക് ഇന്ത്യയിൽ നിന്ന് കടൽമാർഗം ഇന്ധനം എത്തിക്കേണ്ടി വരുന്നത്.

ഇതിനകം തന്നെ ഇന്ത്യയിൽ നിന്ന് 60,000 മെട്രിക് ടൺ പെട്രോൾ റഷ്യയിലേക്ക് അയച്ചതായാണ് റിപ്പോർട്ട്. എണ്ണശുദ്ധീകരണ ശാലകൾക്ക് നേരെയുണ്ടായ ഡ്രോൺ ആക്രമണം രാജ്യത്ത് ഇന്ധനക്ഷാമം ഉണ്ടാക്കിയതായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ മന്ത്രിസഭാ യോഗത്തിൽ അറിയിച്ചിരുന്നു. പ്രതിസന്ധി പരിഹരിക്കാൻ റഷ്യൻ പാർലമെന്റ് നികുതി നിയമങ്ങളിൽ ഭേദഗതി വരുത്തുകയും ഇന്ത്യയിലെ നിരക്കുകൾക്ക് അനുസൃതമായി ഇന്ധന ഇറക്കുമതിക്ക് സബ്‌സിഡി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യ റഷ്യയിൽ നിന്നുള്ള അസംസ്‌കൃത എണ്ണ ഇറക്കുമതി റെക്കോർഡ് നിരക്കിലേക്ക് ഉയർത്തിയതിന് പിന്നാലെയാണ് റഷ്യ ഇന്ത്യയിൽ നിന്ന് പെട്രോൾ വാങ്ങുന്നത് എന്നതും ശ്രദ്ധേയമാണ്.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!