ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള സി.സി.ആർ.എ.എസ്. (Central Council for Research in Ayurvedic Sciences) പ്രാദേശിക ആയുർവേദ ഗവേഷണ സ്ഥാപനം (RARI), പൂജപ്പുര, തിരുവനന്തപുരം എന്നിവയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗദിനം 2026 വിപുലമായി ആഘോഷിച്ചു. ചടങ്ങ് പൂജപ്പുര സരസ്വതി മണ്ഡപത്തിലെ കോർപ്പറേഷൻ ഹാളിൽ സംഘടിപ്പിച്ചു.

ഡോ. കൃഷ്ണറാവു എസ്. സ്വാഗതപ്രസംഗം നടത്തി പരിപാടിക്ക് തുടക്കമിട്ടു. കേരള പൊലീസ് സൂപ്രണ്ട് ഓഫ് പൊലീസ് ശ്രീമതി കിരൺ നാരായണൻ, ഐ.പി.എസ്. പരിപാടി ഉദ്ഘാടനം ചെയ്തു. ഡോ. ശ്രീദീപ്തി ജി. എൻ., റിസർച്ച് ഓഫീസർ (ഇൻ-ചാർജ്) അധ്യക്ഷത വഹിച്ചു.
തുടർന്ന് തിരുവനന്തപുരം ജീവനം നാചുറോപതി ക്ലിനിക്കിന്റെ ഡയറക്ടറായ ഡോ. വസുന്ധര വി. എസ്. നയിച്ച കോമൺ യോഗ പ്രോട്ടോക്കോൾ പരിശീലനവും പ്രദർശനവും നടന്നു. ജീവനക്കാർ, വിദ്യാർത്ഥികൾ, പൊതുജനങ്ങൾ എന്നിവർ ആവേശപൂർവം പരിപാടിയിൽ പങ്കെടുത്തു.

യോഗദിനാഘോഷങ്ങളുടെ ഭാഗമായി സ്ഥാപന ജീവനക്കാർക്കായി യോഗാസന മത്സരം സംഘടിപ്പിച്ചു. കൂടാതെ ആരോഗ്യ സംരക്ഷണത്തിന്റെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും സന്ദേശം പ്രചരിപ്പിക്കുന്നതിനായി കുട്ടികൾക്കും പൊതുജനങ്ങൾക്കും ഔഷധസസ്യ വിതരണവും നടത്തി.
അന്താരാഷ്ട്ര യോഗദിനം 2026-ന്റെ നോഡൽ ഓഫീസറായ ഡോ. സനിയ സി. കെ., റിസർച്ച് ഓഫീസർ, നന്ദിപ്രസംഗം നടത്തി പരിപാടിക്ക് സമാപനം കുറിച്ചു.

