Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

, , , ,

കേരളാ മദ്യനിരോധന സമിതി പൊതുവിദ്യാഭ്യാസ കാര്യാലയത്തിനു മുന്നിൽ ധർണ്ണ നടത്തി

1 minute

Read Time

കേരളാ മദ്യനിരോധന സമിതിയുടെ നേതൃത്വത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്റ്ററുടെ കാര്യാലയത്തിനു മുന്നിൽ ധർണ്ണ നടത്തി.

അഞ്ചാം ക്ലാസ് മുതലുള്ള പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി കുട്ടികളെ മദ്യ-ലഹരി വസ്തുക്കളുടെ ദൂഷ്യവശങ്ങളെ കുറിച്ച് പാഠ്യ വിഷയമാക്കണമെന്ന് ആവശ്യപ്പെട്ടാണ്
ധർണ്ണ നടത്തിയത്.

മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡൻ്റ് കെ.പി.ദ്യുര്യോധനൻ അദ്ധ്യക്ഷത വഹിച്ചു. അഭിവന്ദ്യ റൈറ്റ്.റവ.മാത്യൂസ് മോർ സിൽവാനസ്(ബിഷപ്പ് ബിലീവേഴ്സ് ഈസ് റ്റേൺ ചർച്ച്) ധർണ്ണ ഉത്ഘാടനം ചെയ്തു.

കേരള മനസാക്ഷിയെ ഞെട്ടിക്കുന്ന കണക്കാണ് പുറത്ത് വന്നിരിക്കുന്നത്. 10-15 വയസിനുള്ളിലുള്ള 70 ശതമാനം കുട്ടികൾ ലഹരി വലയിൽ കുടുങ്ങി എന്ന വേദനിപ്പിക്കുന്ന വിവരമാണ് പുറത്ത് വന്നിരിക്കുന്നത്.ഇതിന് പരിഹാരം കാണാൻ മദ്യനിരോധന സമിതി കേരളത്തിലെ വിദ്യാഭ്യാസ ഓഫീസുകൾക്ക് മുന്നിൽ സംഘടിപ്പിച്ചിരിക്കുന്ന ഇത്തരം സമരങ്ങൾക്ക് എല്ലാവിധ പിൻതുണയും നൽകുമെന്ന് ബിഷപ്പ് പറഞ്ഞു.

ഡോ.മുരളിധരൻ (ജനറൽ സെക്രട്ടറി) റവ.ഡോ.ജെ.ഡബ്ലിയു.പ്രകാശ്, (ജനറൽ കൺവീനർ) റവ.സനിൽ രാജ്സൈമൺ (കൺവീനർ) ,വക്കം അജിത് (ജില്ലാ പ്രസിഡൻ്റ്), ഡോ.സജി വൈസ് പ്രസിഡൻ്റ്, കുച്ചപ്പുറം തകപ്പൻ ( പ്രസിഡൻ്റ് ഖാദി പ്രചരണ സഭ) ,ഹലീമ ബീവി (മഹിളാ വിഭാഗം സംസ്ഥാന പ്രസിഡൻറ്), എ സ്. ശശിധരൻ (ട്രഷറർ) പനങ്ങോട്ടുകോണം വിജയൻ, തുടങ്ങിയവർ സംസാരിച്ചു.

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor
error: Content is protected !!