Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

, , ,

‘സിനിമാ ടാക്കീസ്; മേലഴിയം ടു മജീദ് മജീദി’ പ്രകാശനം ചെയ്തു

1 minute

Read Time

സിനിമാ ടാക്കീസ്; മേലഴിയം ടു മജീദ് മജീദി‘ ഒക്ടോബർ 9ന് നടനും, തിരക്കഥാകൃത്തുമായ മുരളി ഗോപിയും എഴുത്തുകാരനും, പത്രപ്രവര്‍ത്തകനുമായ ഇന്ദു ഗോപനും ചേര്‍ന്ന് തിരുവനന്തപുരം പ്രസ്ക്ലബ്ബിൽ വച്ച് നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്തു. പത്രപ്രവര്‍ത്തകനായ മുരളീകൃഷ്ണനാണ് പുസ്തകത്തിന്റെ രചയിതാവ്.
സിനിമയും ജീവിതവും ഇടകലർന്നുവരുന്ന ആത്മകഥാ കഥനമാണ് സിനിമാ ടാക്കീസ്. ദൂരദർശൻ, വീസിആർ കാലം തൊട്ടുള്ള മലയാളിയുടെ കാഴ്ചശീലം കൂടി ഇതിൽ കടന്നുവരുന്നു. മാതൃഭൂമി ഓൺലൈനിൽ തുടർച്ചയായി പ്രസിദ്ധീകരിച്ചപ്പോൾ വായനക്കാരിൽ നിന്ന് ലഭിച്ച പിന്തുണയാണ് സിനിമാ ടാക്കീസിനെ പുസ്തകരൂപത്തിലേക്ക് എത്തിച്ചതെന്ന് മുരളീകൃഷ്ണന്‍ പറഞ്ഞു. കോഴിക്കോട് ധ്വനി ബുക്സാണ് പുസ്തകത്തിന്റെ പ്രസിദ്ധീകരണം നിര്‍വഹിച്ചത്. പുസ്തക കവറിലേക്ക് ചെറുകുറിപ്പുകൾ എഴുതിയ ഏബ്രിഡ് ഷൈൻ, ശ്രീബാല കെ മേനോൻ കവർ പ്രകാശനം ചെയ്ത നിവിൻ പോളി, റിമ കല്ലിങ്ങൽ എന്നിവരെ മുരളികൃഷ്ണന്‍ നന്ദി അറിയിക്കുകയും ചെയ്തു.

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor
error: Content is protected !!