സാമൂഹ്യനീതി വകുപ്പിന് കീഴില് പൂജപ്പുര പ്രവര്ത്തിക്കുന്ന ഭിന്നശേഷിക്കാരുടെ തൊഴില്പരിശീലന കേന്ദ്രത്തില്, ബുദ്ധിപരമായ ഭിന്നശേഷിത്വം, സെറിബ്രല് പാള്സി, ഓട്ടിസം ബാധിച്ച കുട്ടികള്ക്ക് തൊഴില് പരിശീലനം, ഫങ്ഷണല് അക്കാഡമിക്സ് എന്നിവയില് വ്യക്തിഗത പരിശീലനം നല്കുന്നതിന് അധ്യാപകരെ നിയമിക്കുന്നു. ആര്സിഐ രജിസ്ട്രേഷന്, ബി.എ/ബി.എസ്.സി, ബി.എഡ്, ഐഡിഡി അല്ലെങ്കില് ഡിവിആര് ഡിപ്ലോമ, ബി.എ/ബി.എസ്.സി, ബി.എഡ്(എസ്ഇഎംആര്) എന്നിവയാണ് യോഗ്യത. ഒരു ഒഴിവാണുള്ളത്. പ്രതിമാസവേതനം 25,000 രൂപ. താത്പര്യമുള്ള ഉദ്യോഗാര്ത്ഥികള് ബയോഡാറ്റ, അസല് സര്ട്ടിഫിക്കറ്റുകള്, പകര്പ്പുകള് എന്നിവ സഹിതം നവംബര് 16 രാവിലെ 11ന് ജില്ലാ സാമൂഹ്യനീതി ഓഫീസില് അഭിമുഖത്തിന് ഹാജരാകണമെന്ന് തൊഴില്പരിശീലനകേന്ദ്രം സൂപ്പര്വൈസര് അറിയിച്ചു. കൂടുതല് വിവരങ്ങള്ക്ക് 9496735083
സാമൂഹ്യനീതി വകുപ്പിന് കീഴില് അഭിമുഖം
📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ
Preferred Source ആയി ചേർക്കൂ.

