Ananthapuri Online News

Anantham Athivegam Ananthapuri Varthakal

മന്ത്രിയെ കണ്ടിട്ടേ ഡിസ്ചാര്‍ജ് ആവുകയുള്ളൂ എന്ന വാശിയുമായി ലീല

കേരള ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ് ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി തിരുവനന്തപുരം ചിറയിന്‍കീഴിലെ താലൂക്ക് കണ്ണാശുപത്രിയില്‍ എത്തിയപ്പോള്‍, മന്ത്രിയെ കണ്ടിട്ടേ ഡിസ്ചാര്‍ജ് ആവുകയുള്ളൂ എന്ന വാശിയുമായി ചികിത്സയ്ക്കായി എത്തിയ ലീല ഉണ്ടെന്ന വിവരം അറിഞ്ഞ മന്ത്രി ലീലയെ കാണാന്‍ എത്തി.

മന്ത്രിയെ കണ്ട ലീല ആരുമില്ലന്നും, കണ്ണിനു കാഴ്ചയില്ലന്നും, ശസ്ത്രക്രിയ നടത്തുന്നതിന് സഹായിക്കണമെന്നും മന്ത്രിയോട് അപേക്ഷിച്ചു. ഉടന്‍ തന്നെ മന്ത്രി കണ്ണാശുപത്രി സൂപ്രണ്ട് ഡോ. ചിത്രയെ വിളിച്ച് അപ്പോള്‍ തന്നെ അറിയിച്ച് ആവശ്യമായ സഹായം നല്‍കാന്‍ നിർദേശിച്ചു. ലീലാമ്മയുടെ ചികിത്സ മാത്രമല്ല, മറ്റെല്ലാ കാര്യങ്ങളും കൂടി ഡോ. ചിത്രയുടെ നേതൃത്വത്തില്‍ പിജി സ്റ്റുഡന്റ്‌സ് ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ നോക്കി ആവശ്യമായ പരിചരണം നല്‍കാമെന്നും ഉറപ്പു നല്‍കിയാണ്‌ മന്ത്രി ഇറങ്ങിയത്. ലീലാമ്മ ഇന്ന് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയി.

error: Content is protected !!