Ananthapuri Online News

Anantham Athivegam Ananthapuri Varthakal

ജെ.എൽ.ജി ഫെസിലിറ്റേറ്റർ അഭിമുഖം

സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വിമൺ(സാഫ്) തീരമൈത്രി പദ്ധതിയിൽ ജെ.എൽ.ജി ഫെസിലിറ്റേറ്റർ തസ്തികയിൽ ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലുള്ള നിയമനത്തിനായി അഭിമുഖം നടത്തുന്നു. മത്സ്യത്തൊഴിലാളി കുടുംബത്തിലെ ബിരുദ യോഗ്യതയുള്ള വനിതകൾക്ക് പങ്കെടുക്കാം. തീരനൈപുണ്യ പരിശീലനം ലഭിച്ചവരായിരിക്കണം. സ്മാർട്ട് ഫോൺ ഉപയോഗിക്കാൻ അറിവുള്ളവരാകണം. ടൂവീലർ ഡ്രൈവിങ് ലൈസൻസ് അഭിലഷണീയം. ഉദ്യോഗാർത്ഥികൾ 35 വയസ് കഴിഞ്ഞവരാകരുത്. പ്രതിമാസ വേതനം 12,000 രൂപ.

താത്പര്യമുള്ളവർ ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ജൂലൈ 31 രാവിലെ 11ന് കമലേശ്വരത്തുള്ള മേഖല ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ അഭിമുഖത്തിനായി ഹാജരാകണമെന്ന് സാഫ് നോഡൽ ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9847907161, 9496007035 (സാഫ് നോഡൽ ഓഫീസ്), 0484 2603238 (സാഫ് ഹെഡ് ഓഫീസ് ആലുവ)

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!