Ananthapuri Online News

Anantham Athivegam Ananthapuri Varthakal

സ്പീക്കർ പാനലിൽ മുഴുവൻ വനിതകൾ വരുന്ന ആദ്യ സമ്മേളനം

എഎൻ ഷംസീ സഭയെ നിയന്ത്രിക്കുന്ന ആദ്യ സമ്മേളനമാണ് ഇന്നത്തേത്. എംബി രാജേഷിന് മന്ത്രിസ്ഥാനം നൽകിയതോടെയാണ് എഎൻ ഷംസീർ സ്പീക്കർ പദവിയിലേക്ക് എത്തിയത്. സ്പീക്കർ പാനലിൽ മുഴുവൻ വനിതകളാണെന്നതാണ് പതിഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനത്തിന്റെ പ്രത്യേകത. ഭരണ പക്ഷത്തു നിന്നും യു പ്രതിഭ സി കെ ആശ എന്നിവരും പ്രതിപക്ഷത്തുനിന്ന് കെ കെ രമയുമാണ് പാനലിലുള്ളത്. ആദ്യമായാണ് പാനലിൽ മുഴുവൻ വനിതകൾ വരുന്നത്. സ്പീക്കർ എ എൻ ഷംസീറാണ് പാനലിൽ വനിതകൾ വേണമെന്ന നിർദേശം മുന്നോട്ട് വെച്ചത്.   

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!