Category: EDUCATION
-

അത്ലറ്റിക് മീറ്റില്‍ വിജയകിരീടമണിഞ്ഞ് കൊടുങ്ങാനൂർ ഭാരതീയ വിദ്യാഭവൻ
പതിനഞ്ചാമത് സൗത്ത് സോൺ സഹോദയ അത്ലറ്റിക് മീറ്റിന്റെ വിജയകിരീടമണിഞ്ഞ് കൊടുങ്ങാനൂർ ഭാരതീയ വിദ്യാഭവൻ സീനിയർ സെക്കന്ററി സ്കൂൾ. സെപ്റ്റംബർ 16, 17 തീയതികളിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ വച്ചു നടന്ന മീറ്റിൽ 47 സ്കൂളുകളിൽ നിന്നും രണ്ടായിരത്തോളം വിദ്യാർഥികൾ പങ്കെടുത്തു. 18 സ്വർണവും 17 വെള്ളിയും 17 വെങ്കലവും 206 റെക്കോർഡ് പോയിന്റും കരസ്‌ഥമാക്കിയാണ് ഭവന്‍സിലെ ചുണക്കുട്ടികൾ ചാമ്പ്യൻഷിപ് ട്രോഫി സ്വന്തമാക്കിയത്. തുടർച്ചയായി ഏഴാം തവണയാണ് (സൗത്ത് സോൺ സഹോദയ അത്ലറ്റിക് ചാമ്പ്യൻഷിപ്പ് രണ്ടു തവണയും, വേണാട്…
-

മലയാളം പാഠപുസ്തകത്തിൽ അക്ഷരമാല ഉൾപ്പെടുത്തി;പാഠപുസ്തകത്തിന്റെ കോപ്പി മന്ത്രി വി ശിവൻകുട്ടി സംവിധായകൻ അടൂർ ഗോപാലകൃഷ്ണന് കൈമാറി
മലയാളം പാഠപുസ്തകത്തിൽ അക്ഷരമാല ഉൾപ്പെടുത്തി. ഒന്ന്, രണ്ട് ക്‌ളാസുളിലെ രണ്ടാം വാല്യം പുസ്തകത്തിലാണ് അക്ഷരമാല ഉൾപ്പെടുത്തിയിരിക്കുന്നത്. പുസ്തകങ്ങൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്ത് തുടങ്ങി. മലയാളം പാഠപുസ്തകത്തിൽ അക്ഷരമാല ഉൾപ്പെടുത്തണമെന്ന ആവശ്യം വിഖ്യാത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ, പ്രൊഫസർ എം എൻ കാരശ്ശേരി തുടങ്ങിയവരടക്കം ഉന്നയിച്ചിരുന്നു. ഇക്കൊല്ലം തന്നെ മലയാളം അക്ഷരമാല പാഠപുസ്തകത്തിൽ ഉൾപ്പെടുത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി ഉറപ്പു നൽകുകയും ചെയ്തിരുന്നു. പാഠപുസ്തകത്തിന്റെ കോപ്പി മന്ത്രി വി ശിവൻകുട്ടി അടൂർ ഗോപാലകൃഷ്ണന് കൈമാറി. അടൂർ ഗോപാലകൃഷ്ണന്റെ തിരുവനന്തപുരം…
-

പ്ലസ് ടു പാഠ്യ പദ്ധതിയില്‍ ലേണേഴ്സ് ലൈസന്‍സിനുള്ള പാഠഭാഗങ്ങള്‍: പുതിയ പദ്ധതിയുമായി ഗതാഗത വകുപ്പ്
തിരുവനന്തപുരം: ഇനി പ്ലസ് ടു പാസാകുന്നവര്‍ക്ക് ലേണേഴ്‌സ് ലൈസന്‍സ് ലഭിക്കും. പുതിയ പദ്ധതിയുമായി ഗതാഗത വകുപ്പ്. ഹയര്‍ സെക്കന്‍ഡറി പാഠ്യ പദ്ധതിയില്‍ ലേണേഴ്സ് ലൈസന്‍സിനുള്ള പാഠഭാഗങ്ങള്‍ കൂടി ഉള്‍പ്പെടുത്താനാണ് ശുപാര്‍ശ. ഇതിനായി മോട്ടോര്‍ വാഹനവകുപ്പ് തയാറാക്കിയ കരിക്കുലം അടുത്ത ആഴ്ച വിദ്യാഭ്യാസവകുപ്പിന് കൈമാറും. സര്‍ക്കാര്‍ അംഗീകരിച്ചാല്‍ നിയമത്തില്‍ ഭേദഗതി വരുത്താന്‍ കേന്ദ്രത്തെ സമീപിക്കാനാണ് തീരുമാനം. പ്ലസ്ടു ജയിക്കുന്ന ഏതൊരാള്‍ക്കും വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റിനൊപ്പം ലേണേഴ്‌സ് സര്‍ട്ടിഫിക്കറ്റും നല്‍കാനാണ് പദ്ധതി. ഇതിനുവേണ്ടി പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളില്‍ റോഡ്…
-

അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് പരീക്ഷയിലെ ജേതാക്കളെ അനുമോദിച്ചു
2022 ജൂലൈ – ഓഗസ്റ്റ് മാസങ്ങളിലായി നടന്ന അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് പരീക്ഷയിൽ വിജയിച്ച് ഐ.ടി.ഐകളിൽ നിന്നും നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റുകളും കൈപ്പറ്റുന്ന എല്ലാ ട്രെയിനികളെയും അവരെ പരിശീലിപ്പിച്ച ഇൻസ്ട്രക്ടർമാരെയും ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥരെയും പൊതു വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി അനുമോദിച്ചു. സംസ്ഥാന തലത്തിൽ നടക്കുന്ന ബിരുദ ദാന ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം തിരുവനന്തപുരം ചാക്കാ ഐ ടി ഐയിൽ നിർവഹിച്ചു.
-

നീന്തൽ പരിശീലനത്തിനുള്ള കായികക്ഷമതാ പരിശോധന സെപ്തംബർ 25ന്
ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി കുട്ടികളുടെ കായിക കഴിവുകൾ കണ്ടെത്തുന്നതിന് നഗരസഭ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി നീന്തൽ പരിശീലനത്തിനുള്ള കായികക്ഷമതാ പരിശോധന 2022 സെപ്തംബർ 25 (ഞായർ) രാവിലെ 8.30 ന് കാര്യവട്ടം LNCPE ക്യാമ്പസിൽ നടക്കും.നഗരസഭ പരിധിയിലെ സർക്കാർ എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്ന 5 മുതൽ 10-ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. നീന്തൽ പരിശീലനത്തെ തുടർന്ന് വാട്ടർ സ്പോട്സ് ഗെയിമുകളിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നതാണ്. സ്പോർട്സ് ഇനങ്ങളിൽ പരിശീലനം നൽകുന്നതിനാൽ പൂർണ്ണ കായിക…
-

നാൽപ്പത്തി ഒൻപതാമത് കെൽട്രോൺ ഡേ ആഘോഷിച്ചു
വെള്ളയമ്പലം കെൽട്രോൺ ആസ്ഥാനത്ത് വച്ച് നടന്ന നാൽപ്പത്തി ഒൻപതാമത് കെൽട്രോൺ ഡേ ആഘോഷപരിപാടി ബഹു വ്യവസായ നിയമ വകുപ്പ് മന്ത്രി ശ്രീ പി രാജീവ് ഉദ്‌ഘാടനം ചെയ്തു. ശ്രീ. വി കെ പ്രശാന്ത് എംഎൽഎ അധ്യക്ഷനായ ചടങ്ങിൽ മുൻ മന്ത്രിയും കെൽട്രോൺ എംപ്ലോയീസ് ഓർഗനൈസേഷൻ പ്രസിഡന്റുമായ ശ്രീ സി ദിവാകരൻ, കെൽട്രോൺ എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീ ആർ സുനിൽ, INTUC സംസ്ഥാന ജനറൽ സെക്രട്ടറിയും കെൽട്രോൺ എംപ്ലോയീസ് യൂണിയൻ വൈസ് പ്രസിഡന്റുമായ ശ്രീ വി…
-

ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവ്
തിരുവനന്തപുരം ചാക്ക ഗവ. ഐ.ടി.ഐ യിൽ ടെക്നീഷ്യൻ മെഡിക്കൽ ഇലക്ട്രോണിക്സ് (TME), ഡ്രാഫ്റ്റ്സ്മാൻ മെക്കാനിക് (D/MECH), പമ്പ് ഓപ്പറേറ്റർ കം മെക്കാനിക് (POCM), ഇലക്ട്രീഷ്യൻ, മക്കാനിക് മോട്ടോർ വെഹിക്കിൾ (MMV) എന്നീ ട്രേഡുകളിലേക്ക് ജൂനിയർ ഇൻസ്ട്രക്ടർമാരുടെ ഒഴിവുണ്ട്. ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ എൻ.എ.സിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എഞ്ചിനീയറിംഗ് ഡിപ്ലോമ /ഡിഗ്രി യോഗ്യതയുള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. താത്കാലിക ഗസ്റ്റ് ഇൻസ്ട്രക്ടർമാരായി നിയമിക്കുന്നതിന് താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 19…
-

ഐ.ടി.ഐകളിൽ അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം പരിശീലന മേന്മ വർദ്ധിപ്പിക്കാനും നടപടി:മന്ത്രി വി ശിവൻകുട്ടി
ഐ.ടി.ഐകളിൽ അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം പരിശീലന മേന്മ വർദ്ധിപ്പിക്കാനും നടപടിയുണ്ടാകുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. 2022 ജൂലൈ – ഓഗസ്റ്റ് മാസങ്ങളിലായി നടന്ന അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് പരീക്ഷയിൽ വിജയിച്ചവർക്ക് നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റുകളും വിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ചാക്കാ ഐ ടി ഐയിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. ഐ.ടി.ഐ വിജയിക്കുന്ന ട്രെയിനികൾക്ക് ഇന്ത്യയിലും വിദേശത്തും നിരവധി തൊഴിലവസരങ്ങളാണ് ലഭ്യമാക്കുക എന്നതാണ് ഐ.ടി.ഐകളിൽ പ്രവർത്തിക്കുന്ന പ്ലേസ്മെന്റ് സെല്ലകളിലൂടെയും…
-

സി-ഡിറ്റില്‍ വിവിധ മാധ്യമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സിഡിറ്റിന്റെ തിരുവല്ല മെയിന്‍ കേന്ദ്രത്തില്‍ ദൃശ്യമാധ്യമ സാങ്കേതിക കോഴ്സുകള്‍ക്കുള്ള അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇന്‍ അനിമേഷന്‍, ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍, ഡിപ്ലോമ ഇന്‍ വീഡിയോഗ്രാഫി, ഡിപ്ലോമ ഇന്‍ എഡിറ്റിംഗ്, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രാഫി തുടങ്ങിയ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഡിപ്ലോമ കോഴ്സുകള്‍ക്ക് ആറുമാസമാണ് കാലാവധി. പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രാഫിക്ക് അഞ്ചു ആഴ്ചയാണ് കാലാവധി. വിദ്യാഭ്യാസ യോഗ്യത എസ്എസ്എല്‍സി. താല്പര്യമുള്ള…
-

അസാപ് കോഴ്‌സുകളിലേക്ക് സെപ്റ്റംബര്‍ 30 വരെ അപേക്ഷിക്കാം
കേരളാ സര്‍ക്കാര്‍ സ്ഥാപനമായ അസാപ് പെണ്‍കുട്ടികള്‍ക്ക് മാത്രമായി തിരുവനന്തപുരം നെയ്യാറ്റിന്‍കര നിംസ് മെഡിസിറ്റിയില്‍ വച്ച് നടത്തുന്ന എന്‍.സി.വി.ഇ.ടി അംഗീകൃത കോഴ്‌സുകളിലേക്ക് സെപ്റ്റംബര്‍ 30 വരെ അപേക്ഷിക്കാം. സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ചൈല്‍ഡ് കെയര്‍ എയ്ഡ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ചൈല്‍ഡ് ഹെല്‍ത്ത് അസിസ്റ്റന്റ് എന്നീ കോഴ്‌സുകള്‍ക്കാണ് അവസരം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ : 0471-2324396, 2560327.
You May Have Missed












