ജില്ലയിൽ ‘യൂത്ത് മീറ്റ്സ് ഹരിത കർമ്മ സേന’ നാളെ (ഫെബ്രുവരി 18)

ജില്ലയിൽ മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി ശുചിത്വ മിഷന്റെ നേതൃത്വത്തിലുള്ള ‘ യൂത്ത് മീറ്റ്സ് ഹരിത കർമ്മ സേന ‘ ക്യാമ്പയിൻ നാളെ (ഫെബ്രുവരി 18) നടക്കും. യുവജനങ്ങൾക്ക് ഹരിത കർമ്മ സേനയുടെ പ്രവർത്തനങ്ങൾ നേരിട്ട് മനസിലാക്കാനും ഹരിത കർമ്മ സേനയ്ക്കൊപ്പം ഒരു ദിവസം പ്രവർത്തിക്കാനുള്ള അവസരം നൽകുന്നതിനുമാണ് ക്യാമ്പയിൻ ലക്ഷ്യമിടുന്നത്.

രാവിലെ 9ന് മാനവീയം വീഥിയിൽ നിന്നുമാണ് ക്യാമ്പയിൻ പ്രവർത്തനം ആരംഭിക്കുന്നത്. നൂറിലധികം പേർ ക്യാമ്പയിനിൽ പങ്കെടുക്കുന്നതിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ക്യാമ്പയിന്റെ ഭാഗമായി യുവ ജനങ്ങൾ ഹരിത കർമ്മ സേനയോടൊപ്പം വാതിൽപടി ശേഖരണം, തരം തിരിക്കൽ, പാഴ്വസ്തുക്കൾ കൈമാറൽ തുടങ്ങിയ പ്രവർത്തനങ്ങളിൽ പങ്കാളികളാകും. ഹരിതകർമ്മ സേനാംഗങ്ങൾക്കൊപ്പം മാനവീയം വീഥിയിൽ നിന്നും കനക നഗറിലെ വീടുകളിൽ സന്ദർശനം നടത്തിയായിരിക്കും മാലിന്യം ശേഖരിക്കുന്നത് .തുടർന്ന് ശേഖരിച്ച മാലിന്യങ്ങൾ തരം തിരിച്ച് ക്ലീൻ കേരള കമ്പനിക്ക് കൈമാറുന്നത് വരെയുള്ള പ്രവർത്തനങ്ങളിൽ പങ്കെടുക്കും.

കേരളത്തിലെ മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങളെ കുറിച്ച് യുവജനങ്ങളെ ബോധവാത്മാരാക്കുന്നതിനായി തിരുവനന്തപുരം ജില്ലയുൾപ്പെടെ സംസ്ഥാനത്തിലെ എല്ലാ ജില്ലകളിലും തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ ക്യാമ്പയിൻ നടക്കും. പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും.

error: Content is protected !!