ന്യൂസ് 18 ചാനലിലെ മാധ്യമ പ്രവര്‍ത്തക അപര്‍ണ കുറുപ്പിനെ സമൂഹമാധ്യമത്തിലൂടെ അവഹേളിക്കുകയും വ്യക്തിഹത്യ നടത്തുകയും ചെയ്ത അഭിഭാഷകന്‍ കൃഷ്ണരാജിന്റെ നടപടി ഹീനമാണെന്ന് തിരുവനന്തപുരം പ്രസ് ക്ലബ്. വാര്‍ത്താ അവതരണത്തിനിടയിലെ പരാമര്‍ശങ്ങളുടെ പേരില്‍ മാധ്യമപ്രവര്‍ത്തകയെ വളഞ്ഞിട്ടാക്രമിക്കുന്നത് അംഗീകരിക്കാനാവില്ല. പരാമര്‍ശങ്ങള്‍ തിരുത്തി മാപ്പ് പറയാന്‍ അഡ്വ.കൃഷ്ണരാജ് തയ്യാറാകണം. ഇത്തരം വ്യക്തിഹത്യകള്‍ക്കെതിരായ പോരാട്ടത്തിന് മാധ്യമപ്രവര്‍ത്തകയ്ക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡൻ്റ് പി.ആർ.പ്രവീണും സെക്രട്ടറി എം.രാധാകൃഷ്ണനും അറിയിച്ചു.